നിയമലംഘനം: 383 മോട്ടോർ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ദുബായ് പോലീസ് പിടികൂടി

Date:

Share post:

നിയമലംഘനം നടത്തിയ 383 മോട്ടോർ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ദുബായ് പൊലീസ് പിടിച്ചെടുത്തു. ഇ സ്കൂട്ടറുകൾക്ക് നിശ്ചയിച്ചിട്ടുള്ള പാതകളിൽ നിന്ന് മാറി സ്കൂട്ടർ ഓടിച്ചതിനും, ഹെൽമെറ്റോ റിഫ്ലക്ടീവ് വെസ്റ്റോ ധരിക്കാത്തതും, ബൈക്കിൻ്റെ മുൻവശത്ത് തെളിച്ചമുള്ള റിഫ്ലക്റ്റീവ് വൈറ്റ് ലൈറ്റ് സ്ഥാപിക്കാത്തത് തുടങ്ങി വിവിധ നിയമലംഘനങ്ങളാണ് നടന്നതെന്ന് അധികൃതർ പറഞ്ഞു.

2023ൽ ഇ-സ്‌കൂട്ടർ അപകടങ്ങളിൽ അഞ്ച് പേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ദുബായ് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് റൈഡറുകളിൽ നിന്ന് 10,000ദിർഹം പിഴ ചുമത്തി.

ദുബായിൽ, മറ്റുള്ളവരുടെ ജീവന് അപകടമാകുന്ന രിതീയിൽ യാത്രചെയ്യുന്ന ഇ-സ്കൂട്ടർ യാത്രക്കാർക്ക് 300 ദിർഹം വരെ പിഴ ചുമത്തും.

റൈഡർമാർ ശ്രദ്ധിക്കേണ്ട ട്രാഫിക് സുരക്ഷാ നിയമങ്ങൾ ഇതൊക്കെയാണ്

മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള റോഡുകൾ ഒഴിവാക്കുക
റെസിഡൻഷ്യൽ ഏരിയകളിലും ബീച്ചുകളിലും പരമാവധി വേഗത 20 കി.മീ

ട്രാഫിക് ലൈറ്റുകളും മറ്റ് റോഡ് അടയാളങ്ങളും ശ്രദ്ധിക്കുക
ഇ-ബൈക്കുകളിൽ അധികമായി ആളെ കയറ്റരുത്

നിശ്ചിത സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...