നിർമ്മാണ രം​ഗത്ത് കുതിപ്പിനൊരുങ്ങി ദുബായ്; 3ഡി ​പ്രി​ന്‍റിങ്ങിൽ​ വി​ല്ലകൾ നി​ർ​മ്മി​ക്കാ​ൻ അ​നു​മ​തി നൽകി ദുബായ് മുൻസിപ്പാലിറ്റി

Date:

Share post:

3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വകാര്യ വില്ലകൾ നിർമ്മിക്കുന്നതിന് അനുമതി നൽകി ദുബായ് മുനിസിപ്പാലിറ്റി. ആദ്യമായാണ് ഇത്തരത്തിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വീട് നിർമ്മിക്കാൻ ലൈസൻസ് നൽകുന്നത്. 3ഡി പ്രിന്റിങ് ഉപയോഗപ്പെടുത്തുന്ന കെട്ടിടങ്ങളുടെ എണ്ണം 2030ഓടെ 25 ശതമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണിത്. ദുബായിയെ 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുടെ രാജ്യാന്തര കേന്ദ്രമാക്കാനുള്ള പദ്ധതി ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2020ൽ പ്രഖ്യാപിച്ചിരുന്നു.

ഒരു പാളിക്ക് (ലെയർ) മുകളിൽ മറ്റൊരു പാളി എന്ന രീതിയിൽ കൂട്ടിവെച്ച് തിമാന രൂപം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയിലാണ് 3ഡിയുടെ പ്രവർത്തനം. ഡിസൈൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് ത്രിമാനരൂപം ഡിസൈൻ ചെയ്തശേഷം തെർമോ പ്ലാസ്റ്റിക് ഗണത്തിലുള്ള ഉരുക്കിയ നിർമ്മാണവസ്തു ഉപയോഗിച്ച് പാളികളായി മാറ്റി ത്രിമാനരൂപം ഉണ്ടാകുകയാണ് ചെയ്യുന്നത്. കുറഞ്ഞ നിർമ്മാണച്ചെലവ്, കുറഞ്ഞ നിർമ്മാണ സമയം, സങ്കീർണമായ രൂപത്തിലുള്ള കെട്ടിടങ്ങളുടെ എളുപ്പത്തിലുള്ള നിർമ്മാണം, പുനരുപയോഗിക്കാവുന്ന ഉൽപന്നങ്ങളുടെ ഉപയോഗം, പരിസ്ഥിതി സംരക്ഷണത്തിന് പരിഗണന എന്നിവയാണ് 3ഡി പ്രിന്റിങ് ടെക്നോളജിയുടെ സവിശേഷതകൾ.

ദുബായിലെ അൽ അവീർ പ്രദേശത്താണ് ഇത്തരത്തിൽ ആദ്യത്തെ വില്ല നിർമ്മിക്കുന്നത്. 3ഡി പ്രിന്റിങ്ങിൽ നിർമ്മിക്കുന്ന വില്ലയുടെ പ്രവ‍ൃത്തി ഒക്ടോബറോടെ പൂർത്തിയാകും. അതോടെ ആഗോള തലത്തിൽതന്നെ അസാധാരണമായ നിർമ്മിതികളിൽ ഒന്നാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതിക വിദ്യയുടെ വികസനം, പരീക്ഷണം, വിവിധ ഉൽപന്നങ്ങളുടെ നിർമ്മാണം തുടങ്ങിയവയ്ക്കുവേണ്ടി പ്രത്യേക ഡിസ്ട്രിക്ട് രൂപീകരിക്കുമെന്നും മുൻസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...