28-ാമത് ഗൾഫ് ഫുഡ് മേളയ്ക്ക് ഇന്ന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യമേളയെന്ന നിലയിലാണ് ഗൾഫ് ഫുഡ് ശ്രദ്ധേയമാകുന്നത്.
അയ്യായിരത്തിലധികം ഭക്ഷ്യ സ്റ്റാളുകളുള്ള മേളയിൽ ഈ വർഷം പുതിയതായി 1500 പ്രദർശകരാണ് പങ്കെടുക്കുക. 125 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികൾ മേളയുടെ ഭാഗമാകും.
ആഗോള തലത്തിലുളള പ്രമുഖ ബ്രാൻഡുകൾ ഈ വർഷത്തെ അറബ് ഭക്ഷ്യമേളയിൽ അണിനിരക്കുന്നുണ്ട്്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സന്ദർശകര്‍ മേളയിലെത്തുമെന്നാണ് സംഘാടകുടെ പ്രതീക്ഷ. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിപണനവും പ്രദര്‍ശനവും എന്നതിനപ്പുറം വെത്യസ്ത രുചികൾ പരിചയപ്പെടാനുളള അവസരം കൂടിയാണ് മേള.
അനുബന്ധമായി നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ലോകത്ത് നിലനില്‍ക്കുന്ന ഭക്ഷ്യ പ്രതിസന്ധി, ഭക്ഷണച്ചെലവിലുള്ള ക്രമാതീതമായ വർധന, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യോത്പാദനത്തെ ബാധിക്കുന്ന മറ്റ് ഘടകങ്ങൾ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്ഡ പങ്കെടുക്കുന്ന ചര്‍ച്ചകളുമുണ്ട്. ‘ദുബായ് വേൾഡ് ക്യൂസിൻ’ എന്ന ഭക്ഷ്യ സംസ്കാരത്തെ പ്രതിപാദിക്കുന്ന പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ 10,000 ചതുരശ്ര മീറ്ററിലാണ് മേള സംഘടിപ്പിക്കുന്നതെന്ന് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ട്രിക്സി ലോമിർമാൻഡ് പറഞ്ഞു.‘ദുബായ് വേൾഡ് ക്യൂസിൻ’ എന്ന ഭക്ഷ്യ സംസ്കാരത്തെ പ്രതിപാദിക്കുന്ന പ്രത്യേക പരിപാടിയും ഗൾഫുഡിന്റെ ഭാഗമായി ഉണ്ടായിരിക്കും. ഭക്ഷ്യ ഉത്പാദനം, മികച്ച ഉപഭോഗം എന്നിവ ലക്ഷ്യമാക്കിയുള്ള പരിപാടികളും അരങ്ങേറും.