വമ്പൻ റിക്രൂട്ട്മെന്റിന് ഒരുങ്ങി ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയർലൈൻസ്. ഈ വർഷം 5,000 ക്യാബിൻ ക്രൂ അംഗങ്ങളെ പുതുതായി നിയമിക്കുമെന്നാണ് റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭിമുഖം നടത്തുമെന്ന് കമ്പനി അറിയിച്ചു.
ഈവർഷം പകുതിയോടെ എയർബസ് 350 വിമാനങ്ങളും അടുത്ത വർഷം ബോയിങ് 777-എക്സ് വിമാനങ്ങളും സർവീസ് തുടങ്ങാനിരിക്കെയാണ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്യാബിൻ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത്. 460 നഗരങ്ങളിലാണ് എമിറേറ്റ്സ് റിക്രൂട്ട്മെന്റ് റിക്രൂട്ട്മെന്റ് നടപടികൾ ആസൂത്രണം ചെയ്യുന്നത്.
ഇന്റേൺ പാർട്ടൈം ജോലി ചെയ്ത് പരിചയമോ ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു വർഷം ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് രംഗങ്ങളിൽ ജോലി ചെയ്തവർക്ക് പരിഗണന നൽകുമെന്ന് എമിറ്റേറ്സ് അറിയിച്ചു. പോയ വർഷം എമിറേറ്റ്സ് 8,000 ക്യാബിൻ ക്രൂവിനെ അംഗങ്ങളെ നിയമിച്ചിരുന്നു.