ദുബായ് ഫ്യൂച്ചർ ഫെലോഷിപ്പ് പദ്ധതിക്ക് തുടക്കം

Date:

Share post:

ദുബായ് നഗരത്തെ “ഭാവിയിലെ മുൻനിര നഗരം” ആക്കുന്നതിന് ലക്ഷ്യമിട്ടുള്ള സാമ്പത്തിക നേതൃത്വ പദ്ധതിയ്ക്ക് തുടക്കം. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് പദ്ധതി. ദുബായ് ഫ്യൂച്ചർ ഫെലോഷിപ്പ് പ്രോഗ്രാം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. വരും വർഷങ്ങളിൽ ദുബായുടെ സാമ്പത്തിക മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിന് ഉറച്ച അടിത്തറയിടുകയാണ് ഉദ്ദേശമെന്ന് ദുബായ് കിരീടാവകാശി പറഞ്ഞു.

കൂടാതെ നവീകരണത്തിനുള്ള പ്രാദേശികവും ആഗോളവുമായ ഹബ് എന്ന നിലയിൽ ദുബായുടെ പദവി ഉറപ്പിക്കും. പുതിയ പദ്ധതിക്ക് കീഴിൽ എമിറേറ്റിൻ്റെ നയങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നവരെ ഉൾപ്പെടുത്തും. പദ്ധതി നടത്തിപ്പിനായി വിദഗ്ധർ, സംരംഭകർ, നവീനർ, അന്തർദേശീയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവരെ കണ്ടെത്തിയിട്ടുണ്ട്.

ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ്രെ മേൽനോട്ടത്തിലാണ് ദുബായ് ഫ്യൂച്ചർ ഫെലോഷിപ്പ് പദ്ധതി. എല്ലാവർക്കും മികച്ച ഭാവി സൃഷ്ടിക്കുന്നതിനുള്ള ഫലപ്രദമായ സംഭാഷണത്തിന് ഒരു വേദിയായിരിക്കും ഇതെന്നും ശൈഖ് ഹംദാൻ പറഞ്ഞു. ദുബായുടെ കുതിപ്പിൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പായിരുക്കും ഈ സംരംഭമെന്ന് ശൈഖ് ഹംദാൻ സൂചിപ്പിച്ചു.

സമ്പദ്‌വ്യവസ്ഥ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ പങ്കാളികൾക്ക് പദ്ധതിയിലൂടെ പ്രധാന പങ്ക് വഹിക്കാനാകും. പുതിയ സഹകരണങ്ങൾ രൂപപ്പെടുത്തുക, വെല്ലുവിളികൾ കണ്ടെത്തുക, ഭാവിയിലെ പരിപാടികൾ മുൻകൂട്ടി വിഭാവനം ചെയ്ത് നടപ്പാക്കുക എന്നിവയാണ് ഫ്യൂച്ചർ ഫെലോഷിപ്പിൻ്റെ ഉത്തരവാദിത്വം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...