മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനിഷ്യേറ്റീവുകളിൽ ഒന്നായ ഡിജിറ്റൽ സ്കൂൾ, “ഡൊണേറ്റ് യുവർ ഓൺ ഡിവൈസ്” കാമ്പെയ്നിൽ ശേഖരിച്ചത് 32,000-ലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ.
ലോകത്തിലെ നിർധനരായ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ചതാണ് ഈ കാമ്പയിൻ. കംപ്യൂട്ടർ, ടാബ്‌ലെറ്റ്, സ്മാർട്ട് ഫോൺ, പ്രിന്റർ, പ്രൊജക്റ്റർ തുടങ്ങിയവ ശേഖരിച്ച ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉൾപ്പെടുന്നു.
എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി (ഇ.ആർ.സി.) സഹകരിച്ച് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സിന് കീഴിലാണ് ഡിജിറ്റൽ സ്കൂൾ പ്രവർത്തിക്കുന്നത്. ശേഖരിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ നവീകരിച്ചാണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. ഇതിലൂടെ ഇ-മാലിന്യം കുറയ്ക്കുക കൂടിയാണ് ലക്ഷ്യം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് (www.donateyourowndevice.org) സന്ദർശിക്കുക.