അജ്മാനിൽ വ്യാഴാഴ്ച മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ലിവ ഈത്തപ്പഴ മേള മാറ്റി വച്ചു. അബൂദബി രാജകുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് നടപടി.
ജൂലൈ 27 മുതല്‍ 30 വരെ ആയിരുന്നു മേള നടക്കേണ്ടിയിരുന്നത്. എന്നാൽ ഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് മേള ജൂലൈ 31 മുതല്‍ ആഗസ്റ്റ് മൂന്നു വരെയുള്ള തീയതികളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.