അപകട സ്ഥലങ്ങളിലെ ‘റബ്ബർനെക്കിങ്’, നടപടിഎടുക്കുമെന്ന് അബുദാബി പോലീസ് 

Date:

Share post:

റോഡുകളിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ വാഹനങ്ങളുടെ വേഗത കുറച്ച് തലനീട്ടി നോക്കുന്ന റബ്ബർനെക്കിങ് തടയാൻ  നടപടിയുണ്ടാവുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. അടിയന്തര വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ തടസമുണ്ടാക്കുന്ന ഇത്തരക്കാരിൽ നിന്ന് 1000 ദിർഹം പിഴ ഈടാക്കുമെന്നും അബുദാബി പോലീസ് അറിയിച്ചു. കൂടാതെ അപകട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ ഗതാഗത തടസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ അബുദാബി പൊലീസ് പറഞ്ഞു. ഇതിലൂടെ ജീവൻ രക്ഷിക്കാനായി സഞ്ചരിക്കുന്ന നിർണായകമായ എമർജൻസി വാഹനങ്ങളുടെ വരവിന് തടസ്സമുണ്ടാവുന്നു എന്നും പോലീസ് കൂട്ടിച്ചേർത്തു.

അപകടം വ്യക്തമായി കാണുന്നതിനായി വാഹനത്തിന്‍റെ‌ വേഗം കുറയ്ക്കുന്നത് വലിയ ഗതാഗത തടസമാണ് ഉണ്ടാക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ആംബുലൻസും സിവിൽ ഡിഫൻസ് വാഹനങ്ങളും ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് അപകട സ്ഥലങ്ങളിൽ എത്തിച്ചേരുന്നതിന് കാലതാമസം നേരിടുന്നു. മാത്രമല്ല ‘റബ്ബർനെക്കിങ്’ പലപ്പോഴും കൂടുതൽ അപകടങ്ങളിലേക്കാണ് നയിക്കുന്നത്.  ചില ഡ്രൈവർമാർ അപകട സ്ഥലങ്ങളിൽ വാഹനം നിർത്തി ഗതാഗതം തടസപ്പെടുത്തുന്നത് കൂടാതെ അപകട സ്ഥലത്തിന്‍റെ  അടുത്തെത്താൻ റോഡുകൾക്ക് കുറുകെ നടന്ന് പോകുന്ന കാൽനടയാത്രക്കാരുടെ പ്രവർത്തിയും അപകട സാധ്യത വർധിപ്പിക്കുന്നു.

അതേസമയം അപകടം നടന്ന സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിനെതിരെയും അബുദാബി പൊലീസ്  രംഗത്ത് വന്നിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവങ്ങളെ വ്യക്തിപരമായ നേട്ടങ്ങൾക്ക്‌ വേണ്ടി ചൂഷണം ചെയുന്നവർക്ക്‌ എതിരെ കർശന നപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അപകട സ്ഥലങ്ങളിൽ ഗതാഗത മാർഗനിർദ്ദേശങ്ങൾ പാലിക്കണം. അപകടത്തിൽപ്പെട്ടവരുടെ സ്വകാര്യതയും അന്തസും കണക്കിലെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അപകടദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി പൊലീസ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...