ഉമ്മുൽ ഖുവൈനിലെ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി. ഉമ്മുൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ടെക്സ്റ്റൈൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിലെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
അതേസമയം ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.