ഗുജറാത്തിലെ അക്ഷര്ധാമിന്റെ മാതൃകയില്‍ യുഎഇയില്‍ നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ ഇനി ഒരു മാസം മാത്രം. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. 700 കോടി രൂപ ചെലവിലാണ് നിര്‍മാണം. അബുദാബി-ദുബായ് ഹൈവേയ്ക്കു സമീപം അബുമുറൈഖയില്ലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കും വിധം ഏഴ് കൂറ്റന്‍ ഗോപുരങ്ങള്‍. മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് . രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്ന് 2000 ശില്പികള് കൈകൊണ്ട് കൊത്തിയെടുത്ത ശിലകളില്‍ ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക ചരിത്രവും നാഗരികതയും സമ്മേളിക്കുന്നു.
ക്ഷേത്ര സമുച്ചയത്തില്‍ സന്ദര്‍ശന കേന്ദ്രം, പ്രാര്‍ഥനാ ഹാളുകള്‍, ലൈബ്രറി, ക്ലാസ് റൂം, കമ്യൂണിറ്റി സെന്റര്‍, മജ്ലിസ്, ആംഫി തിയേറ്റര്‍, കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍, പുസ്തകങ്ങള്‍, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.