2021-ലെ സ്‌പേസ് ഇക്കണോമിക് സർവേയുടെ ഫലം പുറത്തുവിട്ട് യുഎഇ സ്‌പേസ് ഏജൻസി

Date:

Share post:

യുഎഇ സ്‌പേസ് ഏജൻസിയും ഫെഡറൽ കോമ്പറ്റിറ്റീവ്‌നെസ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററും സംയുക്തമായി നടത്തിയ 2021-ലെ സ്‌പേസ് ഇക്കണോമിക് സർവേ ഫലം പ്രസിദ്ധീകരിച്ചു. യുഎഇ സ്‌പേസ് ഏജൻസി ചെയർപേഴ്‌സൺ സാറ അൽ അമീരി, ഫെഡറൽ കോമ്പറ്റിറ്റീവ്‌നെസ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ഡയറക്ടർ ഹനാൻ അൽ അഹ്‌ലി എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് യുഎഇയുടെ ബഹിരാകാശ മേഖലയിലെ മൊത്തം ചെലവിൽ 6.61 ശതമാനം വർധനവുണ്ടായതായി സർവേ വെളിപ്പെടുത്തി. സർക്കാർ ചെലവ് 55.7 ശതമാനവും വാണിജ്യ ചെലവ് 44.3 ശതമാനവുമാണ്. റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ചെലവിൽ 14.8 ശതമാനവും വർധനയുണ്ടായി. ബഹിരാകാശ പര്യവേക്ഷണത്തിനുള്ള ആർ.ആന്റ്.ഡി മൊത്തം തുകയുടെ 76.8 ശതമാനമാണ്. യുഎഇ ഗവൺമെന്റ് അടുത്ത 50 വർഷത്തേക്ക് ബഹിരാകാശ മേഖലയ്ക്ക് മുൻഗണന നൽകുമെന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാടും വ്യവസായം വികസിപ്പിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും സർവേ വിലയിരുത്തി.

ബഹിരാകാശ മേഖലയിലെ തൊഴിലാളികളുടെ 38.5 ശതമാനം എമിറാത്തി പൗരന്മാരാണെന്നും കൂടാതെ 59.2 ശതമാനം ജീവനക്കാരും എമിറാത്തി യുവാക്കളാണെന്നും സർവേ വ്യക്തമാക്കുന്നു. ബഹിരാകാശവുമായി ബന്ധപ്പെട്ട സംഘടനകൾ നൽകുന്ന സേവനങ്ങളിൽ നിന്നും ആപ്ലിക്കേഷനുകളിൽ നിന്നും പ്രയോജനം നേടുന്ന സ്ഥാപനങ്ങളിൽ 54.4 ശതമാനം യുഎഇയിൽ അധിഷ്ഠിതമാണെന്നും ആശയവിനിമയ മേഖലയാണ് ഏറ്റവും വലിയ ഗുണഭോക്താവെന്നും സർവേ വെളിപ്പെടുത്തി. കൂടാതെ ശാസ്ത്ര പ്രസിദ്ധീകരണങ്ങളിൽ 83.6 ശതമാനവും വർധനവുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....