യുഎഇയിൽ താപനില 47°C കടന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറ്റവും ഉയർന്ന താപനിലയായ 45 ഡിഗ്രി സെൽഷ്യസ് രണ്ട് തവണ കടന്നിരുന്നു.
ഞായറാഴ്ച അൽ ദഫ്റയിൽ 46 ഡിഗ്രി സെൽഷ്യസ് ഉയർന്നപ്പോൾ, കഴിഞ്ഞ ദിവസം അൽ ഗെവീഫാത്തിൽ 47.1 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടു. എന്നാൽ, തിങ്കളാഴ്ച താപനില 5° സെൽഷ്യസ് മുതൽ 7° സെൽഷ്യസ് വരെ കുറഞ്ഞിരുന്നു. ബുധനാഴ്ച താപനില വീണ്ടും രണ്ടു മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും അതിന് ശേഷം വീണ്ടും രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയുമെന്നുമാണ് അധികൃതർ അറിയിച്ചത്.
ഈ മാസം തുടക്കത്തോടെ യുഎഇയിൽ ശൈത്യകാലം അവസാനിച്ചു. ഈ ആഴ്ച അവസാനത്തോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴ പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു.