യുഎഇയിൽ ജൂൺ 21-ന് വേനൽക്കാലം ആരംഭിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി

Date:

Share post:

യുഎഇയിൽ വേനൽക്കാലം ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി വെളിപ്പെടുത്തി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. ജൂൺ 21-ന് വേനൽക്കാലമെത്തുമെന്നാണ് വിലയിരുത്തൽ.

മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിലെ വായുവിന്റെ താപനില രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം 2 ° C മുതൽ 3 ° C വരെ വർദ്ധിക്കും. ചില പ്രദേശങ്ങളിൽ ഉച്ചക്ക്ശേഷം ചിലപ്പോൾ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മെറ്റീരിയോളജി അധികൃതർ അഭിപ്രായപ്പെട്ടു. മെയ് മാസത്തെ അപേക്ഷിച്ച് ഈ മാസത്തിൽ പ്രത്യേകിച്ച് രണ്ടാം പകുതിയിൽ ഈർപ്പം കുറയും. അതിനാൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കുറവാണ്.

ജൂണിലെ ശരാശരി വായു താപനില 33 ° C നും 35.7 ° C നും ഇടയിലായിരിക്കും. പരമാവധി വായുതാപനില 39.7 ° C നും 42.7 ° C നും ഇടയിലും ഏറ്റവും കുറഞ്ഞ വായുതാപനില 26.6 മുതൽ 29.2 ° C വരെയുമായിരിക്കും. വേനൽക്കാലം എത്തുന്നതിന് മുന്നോടിയായി ​ഗൾഫ് രാജ്യങ്ങളിൽ പുറം തൊഴിലാളികൾക്ക് നിർബന്ധിത ഇടവേള പ്രബല്യത്തിൽ വന്നുകൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...