തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യാൻ അബുദാബി

Date:

Share post:

അബുദാബി എമിറേറ്റിൽ വർധിച്ചുവരുന്ന തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സുരക്ഷിതമായ പ്രവർത്തനങ്ങളെക്കുറിച്ച് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (ഡിഎംടി) ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. തെരുവ് നായ്ക്കളുടെ പ്രശ്നം പരിഹരിക്കാനും എമിറേറ്റിൽ ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥത പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് നീക്കം.

എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക്  ഉയർന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കുന്നതിനൊപ്പം പൊതുജനാരോഗ്യവും സുരക്ഷയും ശക്തമാക്കുകയും ലക്ഷ്യമാണ്.
ഡിഎംടിയുടെ വിവിധ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രചാരണം നടത്തുന്നത്. ഉത്തരവാദിത്തമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുന്നതിനും മുൻതൂക്കം നൽകുമെന്ന് അധികൃതർ അറിയിച്ചു.

നായ്ക്കളെ  പരിസരത്ത്  ഭക്ഷണ പാഴ്വസ്തുക്കൾ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു. വളർത്തു നായ്ക്കളെ ഉൾപ്പെടെ വന്ധ്യംകരിക്കുന്നത് ഫലം ചെയ്യുമെന്നാണ് വിലയിരുത്തൽ. പ്രശ്നപരിഹാരത്തിനായി അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ സംരക്ഷണം, വന്ധ്യംകരണം, അവയെ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശം, ബോധവൽക്കരണം തുടങ്ങി വിവധ സേവനങ്ങളാണ് നൽകിവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....