ഉംറ തീ​ർ​ഥാ​ട​ക​ർ വിസയുടെ കാലാവധി കഴിഞ്ഞാൽ മക്ക വിടണം, മുന്നറിയിപ്പുമായി ഹജ്ജ് – ഉംറ മന്ത്രാലയം 

Date:

Share post:

വിസ കാലാവധി കഴിഞ്ഞതിന് ശേഷവും ഹജ്ജ് നിർവഹിക്കാൻ മക്കയിൽ തങ്ങുന്ന ഉംറ തീ​ർ​ഥാ​ട​ക​രുണ്ടോ? എങ്കിൽ പിടി വീഴും, തീർച്ച. സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സി​ക്കു​ന്ന ഉം​റ വി​സ​ക്കാ​ർ​ക്ക് ഈ വി​സ ഉ​പ​യോ​ഗി​ച്ച് ഹ​ജ്ജ് നിർവഹിക്കാൻ ക​ഴി​യി​ല്ലെ​ന്ന്​ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് നൽകിയിരിക്കുകയാണ്. ഉം​റ തീ​ർ​ഥാ​ട​ക​ർ വി​സ​യു​ടെ കാ​ലാ​വ​ധി കൃത്യമായി പാ​ലിച്ചിരി​ക്ക​ണം. കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മുൻപ് തന്നെ മ​ക്ക വിടുകയും വേണം. പ്ര​ത്യേ​കി​ച്ച് ഇവർ മ​സ്​​ജി​ദു​ൽ ഹ​റാം പ​രി​സ​ര​ത്തു​ണ്ടാ​വാൻ പാടില്ല. അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി നേ​രി​​ടേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​ത് ത​ട​യാ​ൻ സു​ര​ക്ഷ വ​കു​പ്പ്​ തീ​വ്ര​ശ്ര​മം തുടർന്ന് വരികയാണ്.

ഇതിന്റെ ഭാഗമായി മ​ക്ക​യ്ക്ക​ടു​ത്തു​ള്ള ചെ​ക്ക്​ പോ​സ്​​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. മാത്രമല്ല, വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ ഹ​ജ്ജ്​ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ പ്ര​മോ​ട്ട​ർ​മാ​രെ പി​ടി​കൂ​ടാ​ൻ വ്യാ​പ​ക​മാ​യ നി​രീ​ക്ഷ​ണ​വും മന്ത്രാലയം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ ഹ​ജ്ജ്​ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കി​യ ചി​ല​യാ​ളു​ക​ൾ ഇ​തി​നോട​കം തന്നെ പൊ​ലീ​സ്​ പി​ടി​യി​ലാ​വുകയും ചെയ്തു. അ​നു​മ​തി​യി​ല്ലാ​തെ ഹ​ജ്ജ് ചെ​യ്യാ​ൻ എത്തു​ന്ന​തു​​ൾ​പ്പ​ടെ നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കു​ള്ള ശി​ക്ഷ ദു​ൽ​ഖ​അ​ദ്​ 25 മു​ത​ൽ അ​ടു​ത്ത വ​ർ​ഷം ദു​ൽ​ഹ​ജ്ജ്​ 14 വ​രെ​യു​ള്ള കാ​ലാ​വ​ധി​യി​ൽ ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഹജ്ജ്-ഉംറ വിസ, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

1) ഹ​ജ്ജി​​ന്‍റെ​ ​ദി​വ​സ​ങ്ങ​ളി​ൽ ഹ​ജ്ജ്​ പെ​ർ​മി​റ്റ്​ കൈ​വ​ശ​മു​ള്ള​വ​ർ​ക്കൊ​ഴി​കെ മ​റ്റാ​ർ​ക്കും ഉം​റ​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ക​യി​ല്ല.

 2)മ​ക്ക, മ​ധ്യ​മേ​ഖ​ല, റു​സൈ​ഫ​യി​ലെ ഹ​റ​മൈ​ൻ ട്രെ​യി​ൻ സ്​​റ്റേ​ഷ​ൻ, പു​ണ്യ​സ്ഥ​ല​ങ്ങ​ൾ, സു​ര​ക്ഷാ നി​യ​ന്ത്ര​ണ കേ​ന്ദ്ര​ങ്ങ​ൾ, സോ​ർ​ട്ടി​ങ്​ സെ​ന്‍റ​റു​ക​ൾ, താ​ൽ​ക്കാ​ലി​ക സു​ര​ക്ഷാ നി​യ​ന്ത്ര​ണ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ച്ച്​ ഹ​ജ്ജ്​ പെ​ർ​മി​റ്റ് ഇ​ല്ലാ​തെ പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്ക്​ 10,000 റി​യാ​ൽ​ പി​ഴ​ ചു​മ​ത്തും.

3) നിയമ ലംഘനം നടത്തുന്നത് വി​ദേ​ശി​ക​ളാ​ണെ​ങ്കി​ൽ നാ​ടു​ക​ട​ത്ത​ലും സൗ​ദി​യി​ലേ​ക്ക്​ പു​നഃ​പ്ര​വേ​ശ​ന വി​ല​ക്കും ശി​ക്ഷ​യാ​യി നൽകും. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടിയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...

ലൈഫ് സയൻസ് മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യുഎഇ

യുഎഇയിലെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരം ഒരുങ്ങുന്നു. ലൈഫ് സയൻസ് മേഖലയിൽ പുതിയതായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നീക്കം. പത്ത് വർഷത്തിനകം ലക്ഷ്യം പൂർത്തിയാക്കുമെന്ന്അബുദാബി...