സൗദി അറേബ്യയില്‍ ഉച്ചസമയത്ത് പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. രാജ്യത്ത് ചൂട് കടുത്ത സാഹചര്യത്തിലാണ് നടപടി. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മൂന്ന് മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
ജൂണ്‍ 15 മുതൽ പ്രാബല്യത്തില്‍ വരും. സെപ്തംബര്‍ 15 വരെ വിലക്ക് തുടരും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചില മേഖലകളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റെല്ലാ സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളും നിയമം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
കരാര്‍ മേഖലയിൽ ജോലി ചെയ്യുന്ന 27,40,000 തൊഴിലാളികള്‍ക്ക് വിലക്ക് പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ചൂട് സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളും സൂര്യാഘാത ഭീഷണിയും കണക്കിലെടുത്താണ് തീരുമാനം. എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയുമാണ് വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.