മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ച് സൗദി

Date:

Share post:

കഴിഞ്ഞ ദിവസം മഴയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ജനങ്ങളോട് സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ആഹ്വാനം ചെയ്തിരുന്നു. ഇത് പ്രകാരം വ്യാഴാഴ്ച രാജ്യത്തുടനീളം മഴക്ക് വേണ്ടി ജനങ്ങൾ കൂട്ടമായി നമസ്കാരം നിർവഹിച്ചു. മഴയില്ലാതാവുകയും വരൾച്ചയുണ്ടാവുകയും ചെയ്യുമ്പോൾ പ്രവാചകൻ കാണിച്ച മാതൃക പിന്തുടർന്നാണ് രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും പള്ളികളിൽ ആളുകൾ മഴക്ക് വേണ്ടിയുള്ള നമസ്കാരം നിർവഹിച്ചത്. മക്കയിലെ മസ്ജിദുൽ ഹറാമിൽ ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് നമസ്കാരത്തിന് നേതൃത്വം നൽകി. കൂടാതെ മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് ഉൾപ്പെടെ നിരവധിയാളുകളും നമസ്കാരത്തിൽ പങ്കാളികളായി.

ദൈവത്തെ ഭയപ്പെടണമെന്ന് തന്‍റെ പ്രസംഗത്തിലൂടെ ഇമാം വിശ്വാസികളെ ഉപദേശിച്ചു. ‘ഭക്തിയിലൂടെ പ്രാർഥനകൾ സ്വീകരിക്കപ്പെടും, പരീക്ഷണം ഒഴിവാക്കപ്പെടും, കഷ്ടതകൾ നീക്കപ്പെടുംകയും ചെയ്യും. ദൈവഭക്തി അടച്ചുപൂട്ടലിന്‍റെ താക്കോലാണ്. അനുഗ്രഹങ്ങളിലേക്കുള്ള കവാടമാണത്. അതിലൂടെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുമെന്നും ഡോ. അൽസുദൈസ് പറഞ്ഞു.

അതേസമയം മദീനയിലെ മസ്ജിദുന്നബവിയിൽ ശൈഖ് അഹമ്മദ് ബിൻ താലിബ് നമസ്കാരത്തിന് നേതൃത്വം നൽകി. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അടക്കമുള്ള നിരവധി ആളുകൾ നമസ്കാരത്തിൽ പങ്കെടുത്തു. റിയാദിൽ നടന്ന നമസ്കാരത്തിൽ ദീര ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ നടന്ന നമസ്കാരത്തിൽ മധ്യപ്രവിശ്യാ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് എന്നിവർ നമസ്കാരത്തിൽ പങ്കാളികളായി. രാജ്യത്തെ മറ്റ് ഭാഗങ്ങളിലും പള്ളികളിൽ നടന്ന നമസ്കാരത്തിൽ ഗവർണർമാർ അടക്കമുള്ളവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ...

2024ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇയിലെ പെട്രോൾവില; ഡിസംബറിലെ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ...

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...