പെർമിറ്റ്‌ ഇല്ലാതെ ഹജ്ജ് അനുഷ്ഠിക്കാൻ ശ്രമിക്കരുത്, നിയമം ലംഘിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി

Date:

Share post:

പ്രത്യേക പെർമിറ്റ് ഇല്ലാതെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ശ്രമിച്ചാൽ പിടി വീഴും, ഉറപ്പ് ! അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും പെർമിറ്റ്‌ ഇല്ലാതെ ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർക്കും 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത്തരമൊരു മുന്നറിയിപ്പ് ആവർത്തിച്ചത്.

എന്നാൽ നിയമലംഘനം ആവർത്തിക്കുന്നവർക്ക് പിഴ തുക കൂടും. ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്നാണ് അധികൃതർ അറിയിച്ചത്. 2024 ജൂൺ 2 മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ ഹജ്ജ് പെർമിറ്റ് കൂടാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ഈ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും.

മക്ക നഗരം, അറഫാത്, മുസ്ദലിഫ, സെൻട്രൽ ഹറം മേഖല, മിന, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സെക്യൂരിറ്റി കണ്ട്രോൾ സെന്ററുകൾ, തീർത്ഥാടകർ ഒത്ത് ചേരുന്ന ഇടങ്ങൾ, താത്കാലിക സെക്യൂരിറ്റി കണ്ട്രോൾ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള പ്രവേശനം പൂർണ്ണമായും ഹജ്ജ് പെർമിറ്റുള്ളവർക്ക് മാത്രമായിരിക്കും. ഇതുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് പിടിക്കപ്പെടുന്ന മുഴുവൻ പേർക്കും അതായത്, സൗദി പൗരന്മാർ, പ്രവാസികൾ, സന്ദർശകർ ഉൾപ്പടെയുള്ളവർക്ക് ഈ പിഴ ശിക്ഷ ബാധകമായിരിക്കും.

നിയമം പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്ന പ്രവാസികളെ നാട് കടത്തും. ഇവർക്ക് സൗദി അറേബ്യയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് നിയമം അനുശാസിക്കുന്ന കാലയളവിലേക്കുള്ള വിലക്കേർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തെറ്റ് ചെയ്യുന്നവർ സൂക്ഷിച്ചോളൂ, ശിക്ഷ ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...

ലൈഫ് സയൻസ് മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യുഎഇ

യുഎഇയിലെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരം ഒരുങ്ങുന്നു. ലൈഫ് സയൻസ് മേഖലയിൽ പുതിയതായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നീക്കം. പത്ത് വർഷത്തിനകം ലക്ഷ്യം പൂർത്തിയാക്കുമെന്ന്അബുദാബി...