ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് സൗദി സുപ്രീം കോടതി. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ച് റമദാന്‍ 29ന് വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം.
നഗ്നനേത്രങ്ങൾ കൊണ്ടോ ടെലിസ്കോപ്പുകൾ ഉപയോഗിച്ചൊ ശവ്വാല്‍ ചന്ദ്രക്കല ദര്‍ശിക്കുന്നവര്‍ അടുത്തുളള കോടതിയെ അറിയിക്കണം എന്നാണ് നിര്‍ദേശം. നേരിട്ടൊ ഫോണിലൂടെയൊ അറിയിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
അതേസമയം സൗദിയിലെ വിവിധ ഇടങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുമൈര്‍, ഹോത്താ, സുദൈര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കും.
മാസപ്പിറവി നിരീക്ഷിക്കുന്ന മറ്റ് പ്രദേശങ്ങളില്‍ ഏറ്റവും പഴക്കമേറിയ പ്രദേശങ്ങളാണിവ. തുമൈര്‍ ഒബ്‌സര്‍വേറ്ററിയാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണാലയം.