സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ അനുമതിയുമായി മന്ത്രാലയം. ലൈസന്‍സ് നേടാൻ ഇ-ജസ്റ്റിസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാൻ നീതിന്യായ മന്ത്രാലയത്തിൻ്റെ അറിയിപ്പ്.
സൗദിയില്‍ സ്വദേശി അഭിഭാഷകര്‍ക്ക് മാത്രമേ കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ കാര്യക്ഷമത വര്‍ധിക്കുകയും നിയമ-വ്യവഹാര രംഗം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യുമെന്നുമാണ് വിലയിരുത്തല്‍.
ലൈസന്‍സ് നേടാൻ നീതിന്യായ മന്ത്രാലയത്തിൻ്റെ ഇ-ജസ്റ്റിസ് സര്‍വീസിനുളള Najiz.sa പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പോര്‍ട്ടലില്‍ ഫോറിന് ലോ ഫേം എന്ന ലിങ്കില്‍ ആവശ്യമായ വിവരങ്ങളും രേഖകളും സമര്‍പ്പിച്ചശേഷം ലൈസന്‍സ് നേടാമെന്ന് മന്ത്രാലയം അറിയിച്ചു. വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നൽകാൻ നീതിന്യായ മന്ത്രി വാലിദ് അല്‍സമാനി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമാണ് രജിസ്ട്രേഷന് നടപടി ആരംഭിച്ചത്.