ഔദ്യോഗിക തിരക്കുകൾക്കിടയിൽ വിനോദത്തിന് സമയം കണ്ടെത്തിയിരിക്കുകയാണ് യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമായ അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന സീവേൾഡ് സന്ദർശിക്കാനാണ് അദ്ദേഹം എത്തിയത്.
പൊതു, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ നിർമ്മിച്ചിട്ടുള്ള ലോകോത്തര നിലവാരമുള്ള പാർക്കിനെ പ്രശംസിച്ച അദ്ദേഹം ആഗോളതലത്തിൽ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലൊന്നായി യുഎഇയെ മാറ്റുന്നതിന് യാസ് ഐലൻഡും സീ വേൾഡും മുതൽക്കൂട്ടായതായി അഭിപ്രായപ്പെട്ടു.
محمد بن راشد يزور مدينة "سي وورلد جزيرة ياس" حيث اطلع سموه على مرافق المدينة التي تم افتتاحها مؤخراً في إمارة أبوظبي وتعد الأولى من نوعها في العالم لشركة "سي ورلد" خارج الولايات المتحدة الأمريكية، وأول مدينة ترفيهية للأحياء البحرية في منطقة الشرق الأوسط.@SeaWorldAD pic.twitter.com/l1J3tKhvgB
— Dubai Media Office (@DXBMediaOffice) July 11, 2023
അഞ്ച് ഇൻഡോർ തലങ്ങളിലായി നിർമ്മിച്ച ഈ പാർക്കിൽ സ്രാവുകൾ, വിവിധതരം മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ, ഉഭയജീവികൾ എന്നിവയുൾപ്പെടെ 150-ലധികം ഇനം കടൽ മൃഗങ്ങളുടെ പ്രദർശനമുണ്ട്. 68,000-ലധികം സമുദ്രജീവികളുള്ള ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണ് അബുദാബിയിലെ സീ വേൾഡ്. 1,83,000 ചതുരശ്ര മീറ്ററിലാണ് പാർക്ക് വ്യാപിച്ചുകിടക്കുന്നത്. 2023 മെയ് 20-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സീവേൾഡ് ഉദ്ഘാടനം ചെയ്തത്.