മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിൽ ഓഹരി സ്വന്തമാക്കാനൊരുങ്ങി ഖത്തർ

Date:

Share post:

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിൽ ഓഹരി സ്വന്തമാക്കാനൊരുങ്ങി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി. റിലയൻസിന്റെ റീട്ടെയ്ൽ സംരംഭത്തിൽ ഖത്തർ ഇൻവസ്റ്റ്‌മെന്റ് അതോറിറ്റി 100 കോടി ഡോളർ നിക്ഷേപം നടത്തി ഒരു ശതമാനം ഓഹരി സ്വന്തമാക്കാനണ് ശ്രമിക്കുന്നത്.

10,000 കോടി ഡോളറാണ് ആകെ റീട്ടെയ്ൽ സംരംഭത്തിന്റെ മൂല്യം. ഇന്ത്യയിലെ 20,500 കോടി ഡോളറിന്റെ മൂലധന ശേഷിയുള്ള ഏറ്റവും വലിയ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്. അതേസമയം ഇന്ത്യയിലെ നിക്ഷേപം വർധിപ്പിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ ഇന്ത്യയുടെ സ്റ്റാർട്ട് അപ് കമ്പനികളായ റെബൽ ഫുഡ്‌സ്, സ്വിഗ്ഗി, എജ്യൂടെക് കമ്പനിയായ ബൈജൂസ് എന്നിവയിലും ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി നേരത്തേ നിക്ഷേപം നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....