ലോകകപ്പിന് മുന്നോടിയായി ഖത്തറിന് രണ്ട് ഭീമന്‍ പാണ്ടകളെ സമ്മാനിച്ച് ചൈന… ചൈനയിലെ സിങ്ചുവാൻ പ്രവിശ്യയില്‍ നിന്നാണ് പാണ്ടകളെ ദോഹ അല്‍ഖോര്‍ പാര്‍ക്കില്‍ എത്തിച്ചത്. ചൈനയും ഖത്തറും തമ്മിലുളള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.
ഖത്തറിലെ ചൈനീസ് സ്ഥാനപതി സോഹു ജിയാൻ, നഗരസഭ മന്ത്രാലയത്തിലെ പബ്ലിക് പാർക്ക് വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ ഖൗരി എന്നിവര്‍ ചേര്‍ന്ന് പാണ്ടകളെ സ്വീകരിച്ച് പാര്‍ക്കിലെത്തിച്ചു. പാണ്ടകൾ പുതിയ ആവാസ വ്യവസ്ഥയുമായി അനുയോജ്യപ്പെടാന്‍ 21 ദിവസം ക്വാറന്‍റൈനില്‍ കഴിയും.
സുഹെയ്ൽ, തുറായ എന്നീ നക്ഷത്രങ്ങളുടെ പേരുകളാണ് അധികൃതർ പാണ്ടകൾക്ക് നൽകിയിരിക്കുന്നത്. മധ്യപൂര്‍വദേശത്ത് ആദ്യമായെത്തിയ പാണ്ടകളെ സംരക്ഷിക്കാന്‍ പ്രത്യേക നടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ലോകകപ്പ് കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് അല്‍ഖോര്‍ പാര്‍ക്കില്‍ ചൈനീസ് പാണ്ടകൾ കാഴ്ചകളുടെ വിരുന്നൊരുക്കുമെന്നാണ് നിഗമനം.