യുഎഇയിൽ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമാകാൻ ഒക്ടോബർ 1 വരെ അവസരം

Date:

Share post:

യുഎഇയിലെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായി ഏർപ്പെടുത്തുന്ന തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമാകാൻ ഒക്ടോബർ 1 വരെ അവസരം. ഒക്ടോബർ 1നകം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത പൗരന്മാർക്കും പ്രവാസികൾക്കും പിഴ ചുമത്തുമെന്ന് യുഎഇ ഹ്യൂമൻ റിസോഴ്‌സസ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി.

തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ അം​ഗമാകാത്തവർക്ക് 400 ദിർഹമാണ് പിഴ ചുമത്തുക. തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമകൾക്ക് ഈ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. എന്നാൽ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകുന്നതിനുള്ള ഉത്തരവാദിത്വം ഓരോ തൊഴിലാളിയുടേതുമാണെന്നും അധികൃതർ വ്യക്തമാക്കി. https://www.iloe.ae/ എന്ന ലിങ്കിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പദ്ധതിയുടെ വരിക്കാരാകാൻ സാധിക്കും. ഇതിന് പുറമെ ILOE സ്മാർട്ട് ആപ്പ്, ബിസിനസ് സർവീസ് സെന്ററുകൾ, കിയോസ്കുകൾ, എക്സ്ചേഞ്ച് സ്ഥാപനങ്ങൾ തുടങ്ങിയവയിലൂടെയും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

യുഎഇയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന നിക്ഷേപകർ, ഗാർഹിക ജീവനക്കാർ, താത്കാലിക തൊഴിൽ കരാറുകളിൽ തൊഴിലെടുക്കുന്നവർ, 18 വയസിന് താഴെ പ്രായമുളളവർ, പുതിയ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ള പെൻഷനുള്ള റിട്ടയർ ചെയ്ത ജീവനക്കാർ എന്നീ വിഭാഗങ്ങളെ ഈ ഇൻഷുറൻസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കണക്കിലെടുത്താണ് പദ്ധതിയിൽ അംഗമാകാനുള്ള ഫീസ് നിശ്ചയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....