ഒമാന്റെ 53ാമത് ദേശീയ ദിനത്തിനാഘോഷത്തിന്റെ ഭാഗമായുള്ള അലങ്കാര പ്രവർത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു. പടക്കങ്ങൾ, അലങ്കാര രൂപങ്ങൾ നിർമ്മിക്കൽ, ഡ്രോണുകളുടെ പ്രദർശനം, വൃക്ഷങ്ങളുടെ അലങ്കാരം എന്നിവയ്ക്കായി നാഷണൽ സെലിബ്രേഷൻസ് സെക്രട്ടറിയേറ്റ് ജനറൽ ആണ് ടെൻഡറുകൾ നൽകിയിരിക്കുന്നത്.
അതേസമയം ഇത്തരം പ്രവൃത്തികളിൽ വൈദഗ്ധ്യമുള്ളതും ടെൻഡർ ബോർഡിൽ രജിസ്റ്റർ ചെയ്തതുമായ കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാം. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ഒമാൻ ന്യൂസ്പേപ്പർ കെട്ടിടത്തിന് സമീപമുള്ള അൽ ഇലാം സിറ്റിയിലെ ദേശീയ ആഘോഷങ്ങളുടെ സെക്രട്ടറിയേറ്റ് ജനറൽ ഓഫിസിൽനിന്ന് ഇതിനായുള്ള രേഖകൾ ലഭിക്കും. നവംബർ 18ന് ആണ് ഒമാൻ ദേശീയ ദിനമായി ആഘോഷിക്കുന്നത്.