മ​ന​ഷ്യ​ക്ക​ട​ത്ത് തടയൽ, ഒ​മാ​ൻ പു​തി​യ നി​യ​മം ത​യാ​റാ​ക്കുന്നു

Date:

Share post:

മ​ന​ഷ്യ​ക്ക​ട​ത്ത്​ ഫലപ്രദമായി ത​ട​യുന്നതിന് ഒ​മാ​ൻ പു​തി​യ കരട് നിയ​മം ത​യാ​റാ​ക്കുന്നു. ഇതിന് വേ​ണ്ടി​യു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ​ സെ​ക്ര​ട്ട​റി​യും മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ ദേ​ശീ​യ സ​മി​തി (എ​ൻ.​സി.​സി.​എ​ച്ച്.​ടി) ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഖ​ലീ​ഫ അ​ലി അ​ൽ ഹ​ർ​ത്തി അറിയിച്ചു. അ​ന്താ​രാ​ഷ്ട്ര, പ്രാ​ദേ​ശി​ക വി​ദ​ഗ്ധ​രു​ടെ​യും യു.​എ​ൻ ഡ്ര​ഗ്സ് ആ​ൻ​ഡ് ക്രൈം ​ഓ​ഫി​സി​ന്റെ​യും (യു.​എ​ൻ.​ഒ.​ഡി.​സി) സ​ഹ​ക​ര​ണ​ത്തോ​ടെ​യാണ് പുതിയ കരട് നിയമം തയ്യാറാക്കുന്നത്.

അതേസമയം ജൂ​ലൈ 30ന് ​ആ​ണ് മ​നു​ഷ്യ​ക്ക​ട​ത്തി​നെ​തി​രാ​യ ലോ​ക ദി​നാ​ച​രണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഒ​മാ​നി​ൽ ന​ട​ക്കും. മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യാ​ൻ ഒ​മാ​ൻ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളാ​ണ്​ നടത്തിവരുന്നത്. കൂടാതെ ഈ ​കു​റ്റ​കൃ​ത്യം ഇ​ല്ലാ​താ​ക്കാ​ൻ പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം അം​ഗീ​ക​രി​ച്ച ആ​ദ്യ​ത്തെ രാ​ജ്യ​ങ്ങ​ളി​ൽ ഒന്ന് കൂടിയാണ് ഒമാൻ. മ​നു​ഷ്യ​ക്ക​ട​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ന​ട​പ​ടി​ക​ളും ചെ​റു​ത്ത് നിൽക്കുന്നതിൽ ഒ​മാ​ൻ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ശൈ​ഖ്​ ഖ​ലീ​ഫ അ​ലി അ​ൽ ഹ​ർ​ത്തി പ​റ​ഞ്ഞു. മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഭ്യ​ന്ത​ര, പ്രാ​ദേ​ശി​ക നി​യ​മ​ങ്ങ​ൾ, , ക​ൺ​വെ​ൻ​ഷ​നു​ക​ൾ, ഉ​ട​മ്പ​ടി​ക​ൾ എ​ന്നി​വ​യ്ക്ക്​ അ​നു​സൃ​ത​മാ​യി ഒ​മാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് തു​ട​രു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

കട​ത്ത് ത​ട​യു​ന്ന​തി​നും നി​യ​മ​വാ​ഴ്ച ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ദേ​ശീ​യ-അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ സി​വി​ൽ സ​മൂ​ഹ​ത്തി​ലെ പ​ങ്കാ​ളി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ ച​ട്ട​ക്കൂ​ടി​ലാ​ണ് ഒമാനിലെ സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അതേസമയം മനുഷ്യക്കടത്തിനെ ചെ​റു​ക്കാ​ൻ ഒ​മാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​നാ​യു​ള്ള യു.​എ​ൻ.​ഒ.​ഡി.​സി റീ​ജി​യ​നൽ ഓ​ഫി​സി​ന്റെ റീ​ജി​യ​നൽ പ്ര​തി​നി​ധി ജ​ഡ്ജി ഡോ. ​ഹ​തേം അ​ലി അ​ഭി​ന​ന്ദി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

4കെ ദൃശ്യമികവോടെ തിയേറ്ററിലെത്തി ‘വല്ല്യേട്ടൻ’; ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ ദൃശ്യമികവോടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തി. 24 വർഷങ്ങൾക്ക് ശേഷം 4കെ...

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകൻ്റെ മരണത്തിന് പിന്നിലെന്നും കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ...

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈൻ പൊലീസാണ് ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെ...

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ ആർടിഎ; മാർച്ച് അവസാനത്തോടെ നടപ്പിലാക്കും

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ...