ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

Date:

Share post:

ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്ചയും ശക്​തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്​-വടക്ക്​ ശർഖിയ, ദാഹിറ, തെക്കൻ ബാത്തിന, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലായിരിക്കും മഴ പെയ്യുക. കൂടാതെ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിലെ മരുഭൂമികളിലേക്കും മഴ വ്യാപിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

വിവിധ ഇടങ്ങളിലായി 10മുതൽ 35 മില്ലീമീറ്റർ വരെ മഴ ലഭിക്കുമമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മണിക്കൂറിൽ 27മുതൽ 83 കിലോമീറ്റർ ആയിരിക്കും കാറ്റിന്‍റെ വേഗത. കൂടാതെ പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയേയും ബാധിച്ചേക്കാം. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുള്ളതിനാൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ മാറി നിൽക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അതേസമയം പൊതു സുരക്ഷ മുൻനിർത്തി കുട്ടികൾ വാദികളിൽ എത്താതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ന്യൂനമർദ്ദത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ സമാന്യം ഭേദപ്പെട്ട മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചുകൊണ്ടിരുന്നത്​​. ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....

‘പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്’; ധനുഷിന് നയൻതാരയുടെ മറുപടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രം​ഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ...