വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഡേ ​കെ​യ​ർ സെ​ന്റ​ർ, ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒപ്പ് വച്ച് മ​സ്ക​റ്റ് ​ സാമൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം

Date:

Share post:

മ​സ്ക​റ്റ് ഗ​വ​ർ​ണ​റേ​റ്റി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ഡേ ​കെ​യ​ർ സെ​ന്റ​ർ സ്ഥാ​പി​ക്കു​ന്ന​തുമായി ബന്ധപ്പെട്ട് സാമൂഹിക വി​ക​സ​ന മ​ന്ത്രാ​ല​യം ‘ട്രി​പ് ടു ​ഡോ​ക്’ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ഡോ. ​ലൈ​ല ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ന​ജ്ജ​റും ക​മ്പ​നി സി.​ഇ.​ഒ ഗ്രി​ഗോ​സ് ടൈ​ലോ​സും ആ​ണ്​ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​​വെ​ച്ച​ത്. 12 ല​ക്ഷം റി​യാ​ൽ നി​ക്ഷേ​പ​ത്തി​ലാ​ണ്​ പ​ദ്ധ​തി ഒ​രു​ങ്ങുന്നത്. വയോജനങ്ങൾക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള സാ​മൂ​ഹി​ക, ആ​രോ​ഗ്യ, വി​നോ​ദ, മ​നഃ​ശാ​സ്ത്ര സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന സു​ര​ക്ഷി​ത​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നും മാ​ന​സി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഡേ കെയർ സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​തെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അതേസമയം മ​സ്‌​ക​റ്റ് ഗ​വ​ർ​ണ​റേ​റ്റി​ലെ സാ​മൂ​ഹി​ക വി​ക​സ​ന മേ​ഖ​ല​യി​ലെ ത​ന്ത്ര​പ്ര​ധാ​ന നി​ക്ഷേ​പ പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ഇതെന്ന് സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ലെ വ​യോ​ജ​ന​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​ഫി​യ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ അ​മി​രി പ​റ​ഞ്ഞു. കൂടാതെ പ്രാ​യ​മാ​യ​വ​ർ​ക്ക് അ​വ​രു​ടെ അ​വ​സ്ഥ​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം നൽകുന്നതിലൂടെ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​​മെ​ന്നും അ​വ​ർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

4കെ ദൃശ്യമികവോടെ തിയേറ്ററിലെത്തി ‘വല്ല്യേട്ടൻ’; ഏറ്റെടുത്ത് പ്രേക്ഷകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ ദൃശ്യമികവോടെ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തി. 24 വർഷങ്ങൾക്ക് ശേഷം 4കെ...

ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി

വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ.സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകൻ്റെ മരണത്തിന് പിന്നിലെന്നും കെ.സി ഉണ്ണി മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ...

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ഉമ്മുൽ ഖുവൈനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഉമ്മുൽ ഖുവൈൻ പൊലീസാണ് ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെ...

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ ആർടിഎ; മാർച്ച് അവസാനത്തോടെ നടപ്പിലാക്കും

ദുബായിലെ പാർക്കിങ് താരിഫിൽ മാറ്റം വരുത്താൻ തീരുമാനിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പാർക്കിംഗ് താരിഫുകൾ ഉൾപ്പെടെയുള്ള വേരിയബിൾ പാർക്കിംഗ് താരിഫ് നയങ്ങൾ...