വെളളപ്പൊക്ക നിയന്ത്രണത്തിന് ഡാമുകൾ; പദ്ധതി പ്രഖ്യാപിച്ച് ഒമാൻ

Date:

Share post:

ഒമാനിൽ വെള്ളപ്പൊക്കം നിയന്ത്രത്തിനായി മൂന്ന് അണക്കെട്ടുകൾ നിർമിക്കാൻ ഒരുങ്ങുന്നു. മസ്‌കറ്റ് ഗവർണറേറ്റിലെ വാദി അൽ അൻസാബ്, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ വാദി തഹ്‌വ, നോർത്ത് അൽ ബത്തിനയിലെ വാദി അൽ സുഹൈമി എന്നിവിടങ്ങളിൽ അണക്കെട്ടുകൾ നിർമിക്കാൻ സുൽത്താൻ ഹൈതം മൂന്ന് രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു.

ഒമാനിലെ പബ്ലിക് യൂട്ടിലിറ്റി എക്‌സ്പ്രൊപ്രിയേഷൻ നിയമപ്രകാരം പ്രാദേശിക അധികാരികൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാമെന്നും ഉത്തരവിലുണ്ട്. അടുത്ത കാലത്തായി ഒമാനിലെ വാഡികളിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നതും
കഴിഞ്ഞ വർഷം 19 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് കണക്കിലെടുത്തുമാണ് ഡാം പദ്ധതി പ്രഖ്യാപിച്ചത്.

ഇടത്തരം മുതൽ ശക്തമായ മഴയുണ്ടായാ ഒമാനിലുടനീളം നിരവധി താഴ്‌വരകളും പാറകളും വെള്ളത്തിനടിയിലാകുന്നത് പതിവാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ പുതുവത്സര തലേന്ന് ആരംഭിച്ച കനത്ത മഴയെത്തുടർന്ന് ഒമാനിൽ ആറ് പേർ മരിച്ചിരുന്നു. നിരവധി നഗരങ്ങൾ പൂർണ്ണമായും വെളളത്തിനടിയിലായിരുന്നു. രാജ്യത്ത് 72 മില്ലീമീറ്ററിലധികം മഴ ലഭിച്ചപ്പോൾ ലിവ, സൊഹാർ, സമൈൽ, സൂർ, വാഹിബ നഗരങ്ങൾ വിച്ഛേദിക്കപ്പെട്ടു.

വാഡികൾ മുറിച്ചുകടക്കാൻ ശ്രമിക്കുമ്പോഴും അപകടങ്ങൾ പതിവാണ്. പൊലീസ് മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും അപകടങ്ങൾ പെരുകുന്നതും അധികൃതർ കണക്കിലെടുത്തു. കഴിഞ്ഞ വർഷം വിവിധ ഗവർണറേറ്റുകളിലായി 40 പേരെയാണ് വെളളപ്പൊക്ക അപകടങ്ങളിൽ നിന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....

‘പകർപ്പവകാശ ലംഘനമില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്’; ധനുഷിന് നയൻതാരയുടെ മറുപടി

പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിന് നയൻതാരയുടെ മറുപടി. ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നയൻതാരയുടെ അഭിഭാഷകൻ പ്രതികരവുമായി രം​ഗത്തെത്തിയത്. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്നും ദൃശ്യങ്ങൾ...