വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഗ്സൈല്‍ ബിച്ച് നവീകരിക്കാന്‍ തീരുമാനം. ഒമാന്‍ ടൂറിസ- പൈതൃക മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഒമ്രാന് ഗ്രൂപ്പിന്റേയും ദോഫാര്‍ മുനിസിപ്പാലിറ്റിയുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
വിവിധ ഘട്ടങ്ങളിലായി ബിച്ചിന്റെ നവീകരണം പൂര്‍ത്തിയാക്കും. കുടുംബമേതമെത്തുന്ന സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങളും ക്രമീകരിക്കും. വിനോദ സ്ഥലം, ഇവന്റ് ഏരിയ, ഭക്ഷണ ശാലകൾ, പാനീയം വില്‍ക്കുന്ന സ്റ്റാളുകൾ എന്നിവ ആദ്യ ഘട്ടത്തില്‍ നടപ്പാക്കും. ബിച്ചിന്റെ സൗന്ദര്യവത്കരണവും പ്രധാന പദ്ധതിയാണ്..
ബീച്ചിന്റെ ഭംഗി സുരക്ഷിതമായി ആസ്വദിക്കുന്നതിനും അവസരങ്ങളൊരുക്കും. സഞ്ചാരികൾക്ക് നടപ്പാതകൾ ക്രമീകരിക്കും. രണ്ടാം ഘട്ടത്തില്‍ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം, സാഹസിക വിനോദങ്ങൾ, മറൈന്‍ സ്പോര്‍ട്സ് എന്നിവയും നടപ്പാക്കും.
ദൊഫാര്‍ ഗവര്‍ണറേറ്റിലെ ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമാണ് മുഗ്സൈല്‍ ബീച്ച്. ഗവര്ണറേറ്റനെ സുസ്ഥിര വിനോദസഞ്ചാര ഇടമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായണ് നവീകരണമെന്ന് ഹെറിറ്റേജ് ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഖാലിദ് ബിൻ അബ്ദുല്ല അൽ അബ്രി പറഞ്ഞു.