റാസല്‍ഖൈമയില്‍ അനുവദിക്കുന്ന വാണിജ്യ ലൈസന്‍സുകളില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷത്തിന്റെ ആദ്യ പാതത്തിൽ റാസൽഖൈമയിൽ വാണിജ്യ ലൈസൻസുകളുടെ പുതുക്കൽ പ്രക്രിയയിൽ 2.1 ശതമാനം വർധനവാണ് രേഖ പ്പെടുത്തിയിരിക്കുന്നത്.
റാസല്‍ഖൈമ ഇക്കണോമിക് ഡെവലപ്മെന്റ് 18,000 ലൈസൻസുകളാണ് ഈ വർഷത്തിന്റെ ആദ്യ പാതത്തിൽ അനുവദിച്ചത്. കഴിഞ്ഞ വർഷം ഇതേസമയം 17,506 ആയിരുന്നു നൽകിയിരുന്നത്. ബിസിനസ് രംഗത്തും റാസൽഖൈമ വളർച്ച രേഖപ്പെടുത്തിയിട്ടുണെന്ന് അധികൃതർ അറിയിച്ചു.
നിർമ്മാണ മേഖല 15.75 ശതമാനം, ഉൽപാദന വ്യവസായ മേഖല 11.84 ശതമാനം, താമസ-ഭക്ഷ്യസേവന മേഖല 10 ശതമാനം എന്നിങ്ങനെയാണ് റാസൽഖൈമയിലെ മേഖലകൾ തിരിച്ചുള്ള വളർച്ചാനിരക്ക്. അതേസമയം, പുതിയ വാണിജ്യ ലൈസൻസുകളുടെ എണ്ണത്തിൽ ഒരു ശതമാനം വർധനയാണ് മാർച്ചിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വാണിജ്യകാര്യ വകുപ്പ് ഡയറക്ടർ ആമിന കഹ്താൻ പറഞ്ഞു.