കുവൈറ്റിൽ കനത്ത ചൂട്, രാജ്യത്തെ തൊഴിലാളികൾക്ക് മൂന്ന് മാസം ഉച്ചവിശ്രമം പ്രഖ്യാപിച്ചു

Date:

Share post:

കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ് കുവൈറ്റ്‌. കൊടും ചൂടിൽ നിന്നുകൊണ്ട് അഹോരാത്രം പണിയെടുക്കുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ ഉച്ച വിശ്രമസമയം പ്രഖ്യാപിച്ചിരിക്കുയാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇനി മുതൽ ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ 3 മാസത്തേക്ക് തൊഴിലാളികൾക്ക് ജോലിയ്ക്കിടെ വിശ്രമിക്കാം. തുറസ്സായ സ്ഥലങ്ങളിൽ ജോലി എടുക്കുന്നവർക്ക് രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ ഇടവേള നൽകണമെന്നാണ് നിയമം. ഈ സമയത്ത് തൊഴിലാളികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നത് നിരോധിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. അടിയന്തര സേവന മേഖല ഒഴികെ പുറംജോലി ചെയ്യുന്ന എല്ലാ വിഭാഗം കമ്പനികളും ഈ നിയമം പാലിക്കേണ്ടത് നിർബന്ധമാണ്.

കൊടുംചൂടിൽ തൊഴിലാളികളെക്കൊണ്ട് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അവർക്കുണ്ടാവാൻ കാരണമാവും. ജീവൻതന്നെ അപകടത്തിലാകാനും സാധ്യതയുണ്ട്. അതിനാലാണ് ജോലിസമയങ്ങളിൽ 4 മണിക്കൂർ ഇടവേള നൽകി വരുന്നത്. അത് മാത്രമല്ല, ജോലി സമയം രാവിലെയും വൈകിട്ടുമായി പുനഃക്രമീകരിക്കാനും കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്.

നിരോധിത സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് വലിയ കുറ്റമാണ്. നിയമം ലംഘിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പ് നൽകും. എന്നാൽ വീണ്ടും ഇത് ആവർത്തിച്ചാൽ ഒരു തൊഴിലാളിക്ക് 100– 200 ദിനാർ നിരക്കിൽ പിഴ ഈടാക്കും. നിയമലംഘനം ശരിയാക്കുന്നതുവരെ സ്ഥാ‍പനത്തിന്റെ ഫയൽ ബ്ലോക്ക് ചെയ്യുകയും ചെയ്യും. അതിനാൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാനാകില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക! കൊടും ചൂട് അപകടകാരിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ്...

വീണ്ടും ഹിറ്റിലേയ്ക്ക് കുതിച്ച് ബേസിൽ; 50 കോടി ക്ലബ്ബിൽ ഇടംനേടി ‘സൂക്ഷ്മദര്‍ശിനി’

ബേസിൽ ജോസഫും നസ്രിയയും ഒരുമിച്ച 'സൂക്ഷ്മ‌ദർശിനി' സൂപ്പർഹിറ്റിലേയ്ക്ക് കുതിക്കുന്നു. പ്രേക്ഷകരുടെ പ്രിയം നേടിയ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. ബേസിലിൻ്റെ ആദ്യ 50...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും...

ലൈഫ് സയൻസ് മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി യുഎഇ

യുഎഇയിലെത്തുന്ന പ്രവാസികൾക്ക് മികച്ച തൊഴിൽ അവസരം ഒരുങ്ങുന്നു. ലൈഫ് സയൻസ് മേഖലയിൽ പുതിയതായി 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് നീക്കം. പത്ത് വർഷത്തിനകം ലക്ഷ്യം പൂർത്തിയാക്കുമെന്ന്അബുദാബി...