യുഎഇയില്‍ പൊടിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കി.മി വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത. ദൂരക്കാഴ്ച അര കിലോമീറ്ററായി കുറയുമെന്നും മുന്നറിയിപ്പ്.
അബുദാബിയിലെ ഉമ്മു ഷെയ്ഫിൽ ദൃശ്യപരത 500 മീറ്ററിൽ താഴെയായി കുറയുമെന്ന് NCM ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു. അൽ ദഫ്രയിലും ദൃശ്യപരത കുറയും. ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും ഉൾ പ്രദേശങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറോട്ട് ചൊവ്വാഴ്ച രാത്രി 10 മണി വര തിരശ്ചീന ദൃശ്യപരത ഒരു കിലോമീറ്ററിൽ താഴെയായിരിക്കുമെന്നും മുന്നറിയിപ്പ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎഇയിൽ ഉടനീളം പൊടി നിറഞ്ഞ കാലാവസ്ഥയാണ്. മേഖലയിലെ മറ്റ് രാജ്യങ്ങളിലും മണൽക്കാറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ വലിയ മണൽക്കാറ്റ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ താത്കാലികമായി തടസ്സപ്പെടുത്തിയിരുന്നു. ദൂരക്കാഴ്ച ഗണ്യമായി കുറച്ച പൊടിക്കാറ്റ് ഖത്തറിലും റിപ്പോർട്ട് ചെയ്തു.