വാഹനങ്ങളുടെ ടയറിന്റെ ​ഗുണനിലവാരം പരിശോധിക്കണം; കർശന നിർദേശവുമായി അബുദാബി പൊലീസ്

Date:

Share post:

വാഹനങ്ങളുടെ ടയറിന്റെ ​ഗുണനിലവാരം പരിശോധിക്കണമെന്നും മോശമായ ടയറുകൾ ഉള്ള വാഹനം റോഡിലിറക്കരുതെന്നുമുള്ള കർശന നിർദേശവുമായി അബു​ദാബി പൊലീസ്. മോശം അവസ്ഥയിലുള്ള ടയറുമായി വാഹനമോടിച്ചാൽ 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

പൊട്ടിയ ടയറുകളുമായി യാത്രചെയ്തതിനേത്തുടർന്ന് വാഹനം അപകടത്തിൽപെടുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് അബൂദാബി പൊലീസ് നിർദേശം നൽകിയത്. അഞ്ചുവരി പാതയിലൂടെയുള്ള ഓട്ടത്തിനിടെ വാഹനത്തിന്റെ പിന്നിലെ ടയർപൊട്ടുകയും വലതുവശത്തെ കോൺക്രീറ്റ് വേലിയിൽ ഇടിച്ചുകയറുന്നതുമാണ് വീഡിയോ. അപകടസമയം സ്കൂൾ ബസ് ഉൾപ്പെടെ പത്തിലേറെ വാഹനങ്ങൾ ഇതുവഴി സഞ്ചരിച്ചിരുന്നെങ്കിലും മറ്റ് വാഹനങ്ങൾ അപകടത്തിൽ നിന്ന് ഒഴിവാകുകയായിരുന്നു.

ചൂടുകാലത്ത് ചക്രങ്ങളിലെ വായുസമ്മർദം കൂടാൻ സാധ്യതയുള്ളതിനാൽ ടയറുകൾ തുടർച്ചയായി പരിശോധിക്കണമെന്നും ഡ്രൈവിങ്ങിനിടെ അസ്വാഭാവികത തോന്നിയാലുടൻ വാഹനം സുരക്ഷിതമായി നിർത്തിയശേഷം എൻജിൻ ഓഫാക്കണമെന്നും വാഹനങ്ങൾക്ക് അനുയോജ്യമായ ടയറുകളാവണം ഉപയോഗിക്കേണ്ടതെന്നും പൊലീസ് പറഞ്ഞു. നിർമ്മിച്ച വർഷം, ദീർഘദൂര യാത്രകൾക്ക് ഗുണം ചെയ്യുന്നതാണോ, റോഡ് ഗ്രിപ് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ ടയറുകൾ വാങ്ങുന്നതിനുമുമ്പ് ഉറപ്പാക്കിയിരിക്കണമെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....