‘മൊയ്തീൻ ഭായ് റിട്ടേൺ’, ‘ലാൽ സലാമിലെ’ രജനികാന്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് വിട്ടു

Date:

Share post:

നടൻ രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ ക്യാരക്ടർ ലുക്ക്‌ പോസ്റ്റർ പുറത്തിറക്കി. ‘ലാൽസലാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ രജനികാന്തിന്റെ ക്യാരക്ടർ ലുക്ക്‌ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മൊയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നടൻ അവതരിപ്പിക്കുന്നത്. കാമിയോ റോളിലാവും നടൻ പ്രത്യക്ഷപ്പെടുക.

ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തും ഭാഗമായേക്കുമെന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. ‘ഏവരുടെയും പ്രിയപ്പെട്ട ഭായ് തിരികെ മുംബൈയിൽ എത്തി’ എന്ന ക്യാപ്ഷനോട് കൂടിയാണ് ലൈക്ക പ്രൊഡക്ഷൻസ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കലാപ ഭൂമിയിലൂടെ നടന്നുവരുന്ന രജനിയുടെ പോസ്റ്റർ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു

വിഷ്ണു വിശാലും വിക്രാന്തുമാണ് ചിത്രത്തിലെ മറ്റ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായ ‘ലാൽസലാം’ നിർമ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിഷ്ണു രംഗസാമി ഛായാഗ്രഹണവും പ്രവീൺ എഡിറ്റിങും നിർവഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...