ഒരിക്കൽ കൂടി തമിഴ് ബോക്സോഫീസിൽ കോടികളുടെ മുഴക്കം. ആറുദിവസം ദിവസംകൊണ്ട് വിജയ് സേതുപതി ചിത്രം അമ്പത് കോടിയും പിന്നിട്ട് കുതിക്കുകയാണ്. തമിഴ് ഇൻഡസ്ട്രിയിൽ ഈ വർഷത്തെ രണ്ടാമത്തെ 50 കോടി ചിത്രവും താരത്തിൻ്റെ ശക്തമായ തിരിച്ചുവരവുമാണ് ‘മഹാരാജ’യിലൂടെ സംഭവിച്ചിരിക്കുന്നത്.
നൂറുകോടി ക്ലബ്ബിലേക്കാണ് മഹാരാജയുടെ തേരോട്ടം. വെറും 100 തിയറ്ററുകളിൽ മാത്രമായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാൽ ഗംഭീര പ്രേക്ഷകശ്രദ്ധ നേടിയതോടെ ദിവസങ്ങൾക്കകം 175ല്‍ അധികം തിയേറ്ററുകളിലേക്ക് ചിത്രമെത്തിക്കഴിഞ്ഞു.
മഹാരാജയില്‍ മംമ്ത മോഹൻദാസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അനുരാഗ് കശ്യപാണ് വില്ലൻ വേഷത്തിലെത്തുന്നത്. നിതിലൻ സാമിനാഥനാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. ശ്രീ പ്രിയ കമ്പൈൻസിലൂടെ എ വി മീഡിയാസ് കൺസൾട്ടൻസി ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മഹാരാജ സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നേരത്തെ വിജയ് സേതുപതി രംഗത്ത് എത്തിയിരുന്നു.