ഒമർ അൽ ഒലാമയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉന്നതതല ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്ത് യുഎൻ സെക്രട്ടറി ജനറൽ

Date:

Share post:

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ യുഎഇ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയെ ഉന്നതതല എഐ ഉപദേശക സമിതിയിൽ ചേരാൻ,യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തിരഞ്ഞെടുത്തു. സാങ്കേതിക മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ എഐയെ നിയന്ത്രിക്കുന്നതിൽ പങ്കാളികളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ആഗോളതലത്തിൽ മികച്ച ഭരണമുള്ള എഐയിലേക്ക് സംഭാവന നൽകുന്നതിനുമാണിത്

കാർമെ ആർട്ടിഗാസ്, ഇയാൻ ബ്രെമ്മർ, നതാഷ ക്രാംപ്‌ടൺ, ഹിറോക്കി കിറ്റാനോ, ഹക്‌സൂ കോ, മിരാ മൊറാട്ടി, അമൻദീപ് സിംഗ് ഗിൽ എന്നിവരുൾപ്പെടെ 38 അന്താരാഷ്‌ട്ര ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, ഹൈടെക് സംരംഭകർ, അക്കാദമിക് വിദഗ്ധർ, വിദഗ്ധർ എന്നിവർ ഉൾപ്പെടുന്നതാണ് ഉന്നതതല ഉപദേശക സമിതി.

എഐ സംബന്ധിച്ച യുഎൻ ഉപദേശക സമിതിയിൽ ചേരുന്നത് എഐയുമായി ബന്ധപ്പെട്ട മേഖലകളിൽ സമഗ്രമായ ഭരണ സംവിധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത അന്താരാഷ്ട്ര ശ്രമങ്ങളിൽ ഗുണപരമായ കുതിച്ചുചാട്ടത്തിന് മികച്ച അവസരമാണെന്ന് ഒമർ അൽ ഒലാമ പ്രസ്താവിച്ചു. അന്താരാഷ്‌ട്ര ഭരണം, അപകടസാധ്യതകളും വെല്ലുവിളികളും മനസ്സിലാക്കൽ,യുഎൻഎസ്ഡിജികളുടെ നേട്ടം ത്വരിതപ്പെടുത്തുന്നതിൽ എഐയിൽ നിന്ന് പ്രയോജനം നേടാനുള്ള സാധ്യത തുടങ്ങി യുഎൻ ഉപദേശക സമിതി മൂന്ന് പ്രധാന മേഖലകളിൽ ശുപാർശകൾ പഠിക്കുകയും വികസിപ്പിക്കുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...