യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ ആർത്തലച്ചു പെയ്ത മഴയ്ക്ക് ശമനമായി എന്ന് അധികൃതർ അറിയിച്ചിരുന്നു. ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് ഉണ്ടാകാനും സാധ്യതയുണ്ട്.
ഇന്ന് രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റിനും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിലെ പരമാവധി താപനില 33 ഡിഗ്രി വരെ എത്താമെന്നും എൻസിഎം അറിയിച്ചു.
സമീപ വർഷങ്ങളിലെ ഏറ്റവും വലിയ മഴക്കെടുതിയെയാണ് രാജ്യം അഭിമുഖീകരിച്ചത്. നിർത്താതെ പെയ്ത മഴയിൽ, നിരവധി വീടുകളും, റോഡുകൾ, മാളുകൾ എന്നിവിടങ്ങളിൽ വെള്ളം കയറി ജനജീവിതം സ്തംഭിച്ചിരുന്നു,