സോഷ്യൽ മീഡിയ ഇൻഫ്ളുവൻസ് കരാറുകളിൽ ലൈസൻസ് ഉറപ്പാക്കണമെന്ന് യുഎഇ

Date:

Share post:

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായി കരാറിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി യുഎഇ. മാർ​ഗ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്ന് പിഴയീടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പരസ്യ സേവനങ്ങൾ നൽകുന്നതിന്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ലൈസൻസ് നേടണമെന്നാണ് പ്രധാന വ്യവസ്ഥ.

ഏതെങ്കിലും സ്ഥാപനങ്ങൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സുമായും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളുമായും കരാറിൽ ഏർപ്പെടുമ്പോൾ അബുദാബി എക്കണോമിക്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ (ADDED) സാധുവായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി. പരസ്യങ്ങൾക്ക് പുറമെ പരസ്യങ്ങൾ, പ്രമോഷണൽ പ്രവർത്തനങ്ങൾക്കും മാർക്കെറ്റിങ്ങിനും ഇത് നിയമം ബാധകമാണ്.

പണം വാങ്ങി ബ്രാൻഡുകളും ബിസിനസ്സുകളും പ്രൊമോട്ട് ചെയ്യുന്നതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ് മീഡിയ ലൈസൻസ് നേടണമെന്ന് 2018ൽ തന്നെ വ്യക്തമാക്കിയിരുന്നു. നിബന്ധനകൾ ലംഘിക്കുന്നവരിൽ നിന്ന് 3000 മുതൽ 10000 ദിർഹം വരെ പിഴ ചുമത്തുകയോ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ തട്ടിപ്പുകൾ കൂടുന്ന പശ്ചാത്തലത്തിലാണ് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകിയത്. സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ഒരു സംഘം എൻഎംസിക്കുണ്ട്.

2024 ജൂൺ 20ന് പുറത്തുവിട്ട സർക്കുലറിലെ
പ്രധാന നിബന്ധനകൾ അറിയാം

1.സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർ വെബ്‌സൈറ്റുകളിലൂടെയുള്ള പരസ്യ സേവനങ്ങൾക്ക് മുമ്പ് വകുപ്പിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം

2.ഏതെങ്കിലും പരസ്യ പ്രവർത്തനം (പരസ്യങ്ങൾ, മാർക്കറ്റിംഗ് അല്ലെങ്കിൽ മറ്റ് പ്രമോഷണൽ പ്രവർത്തനങ്ങൾ) നടത്തുമ്പോൾ സാമ്പത്തിക സ്ഥാപനങ്ങൾ ADDED-ൽ നിന്ന് ഒരു പെർമിറ്റ് നേടിയിരിക്കണം.

3.സ്വാധീനം ചെലുത്തുന്നവരുമായും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളുമായും കരാറിൽ ഏർപ്പെടുമ്പോൾ ADDED നൽകിയ സാധുവായ ലൈസൻസ് ഉണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം.

വാർത്താ വെബ്‌സൈറ്റുകൾ, ഇലക്‌ട്രോണിക് പബ്ലിഷിംഗ് ഔട്ട്‌ലെറ്റുകൾ, പ്രിൻ്റിംഗ് , യുഎഇയിൽ സോഷ്യൽ മീഡിയ വഴി നടത്തുന്ന വാണിജ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവ രാജ്യത്ത് പ്രവർത്തിക്കാൻ ആദ്യം എൻഎംസിയിൽ നിന്ന് ലൈസൻസ് നേടണമെന്നാണ് വ്യവസ്ഥ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...