പാകിസ്ഥാനിൽ നിന്നും കടൽമാർഗം യുഎഇയിലേക്കെത്തുന്ന ശീതീകരിച്ച മാംസത്തിന്റെ ഇറക്കുമതി താത്കാലികമായി നിർത്തി വച്ചു. മാംസത്തിന് നിലവാരമില്ലാത്തതനെ തുടർന്നാണ് യുഎഇ യുടെ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ഇറക്കുമതി നിർത്തി വച്ചത്. പ്രതി വർഷം 144 മില്യൺ ഡോളറിന്റെ മാംസമാണ് പാകിസ്ഥാൻ യുഎഇയിലേക്ക് കയറ്റി അയക്കുന്നത്. ഒക്ടോബർ 10 വരെയാണ് നിയന്ത്രണം.
ഷിപ്പിങ് കമ്പനിയുടെ റഫ്രിജറേറ്റർ സംവിധാനമാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്ന് പാകിസ്ഥാൻ ട്രേഡ് ഡെവലപ്പ്മെന്റ് അതോറിറ്റി അറിയിച്ചു. അതുകൊണ്ട് തന്നെ ശീതീകരിച്ച ഇറച്ചി കയറ്റുമതി ചെയ്യുന്നതിന് യുഎഇ ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കാൻ സജീവമായി ശ്രമിക്കുന്നുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.