ആഗസ്റ്റ് 14 മുതല്‍ 18 വരെ മഴയുണ്ടാകുന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് യുഎഇയില്‍ കനത്ത ജാഗ്രത. ഇന്ന് മുതല്‍ അഞ്ച് ദിവസത്തെ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുളളത്. കനത്ത മഴയ്ക്കൊപ്പം 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും ഉണ്ടാകും.
മഴയ്ക്ക് മുന്നോടിയായി ശനിയാഴ്ച മൂടല്‍ മഞ്ഞും പൊടിക്കാറ്റും ഉണ്ടാകുന്നതിനല്‍ വാഹനമോടിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎഇ എമിറേറ്റുകളില്‍ ദൂരക്കാഴ്ച കുറയുമെന്നാണ് വിശദീകരണം.
ദേശീയ ദുരന്ത നിവാരണ സമിതി., ആഭ്യന്ത്ര പ്രതിരോധ മന്ത്രാലയം, ഊര്‍ജ അടിസ്ഥാന വികസന മന്ത്രാലയം, പൊലീസ്, മുനിസിപ്പാലിറ്റി തുടങ്ങി വിവധ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ ദേശീയ കര്‍മ്മ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. പൗരന്‍മാര്‍ വെളളപ്പാച്ചല്‍ ഉളള സ്ഥലങ്ങളിലും താഴ്വാരങ്ങളിലും പോകരുതെന്നും അപകടം പതിയിരിക്കുന്ന ബീച്ചുകളില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്..
അതേസമയം മഴ മുന്നില്‍ കണ്ട് യുഎഇയിലെ ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിച്ചിരുന്നു. യുഎഇയിക്കു പുറമെ ഒമാനിലും സൗദിയിലും ശക്തമായ മഴയുണ്ടാകുമെന്നും ഈ രാജ്യങ്ങളിലുളള യുഎഇ പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അതാത് രാജ്യത്തെ മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതര്‍ സൂചിപ്പിച്ചു.