യുഎഇയില്‍ ഡിസംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ച് ഇന്ധനവില കമ്മറ്റി. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. കഴിഞ്ഞ മാസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു.
സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.96 ദിർഹമാണ് ഡിസംബർ മാസത്തിലെ വില, നവംബറിൽ 3.03 ദിർഹമായിരുന്നു.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.85 ദിർഹമാണ്, കഴിഞ്ഞ മാസം 2.92 ദിർഹം.
ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.77 ദിർഹമാണ്, നവംബറിലെ ലിറ്ററിന് 2.85 ദിർഹം.
ഡീസൽ ലിറ്ററിന് 3.19 ദിർഹം. കഴിഞ്ഞ മാസം 3.42 ദിർഹമായിരുന്നു