യുഎഇയിൽ താമസിക്കുന്ന ഇസ്ലാം മതത്തിലുള്ളവർക്ക് ഒരേ സമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി 

Date:

Share post:

യുഎഇയിൽ താമസിക്കുന്ന ഇസ്ലാം മതക്കാർക്ക് ഒരേ സമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഇതിനായി അറബിക് ഭാഷയിലേക്കു മൊഴിമാറ്റിയതിന് ശേഷം അറ്റസ്റ്റ് ചെയ്ത വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ വിവാഹിതരല്ലാത്ത പെൺകുട്ടികളെയും 25 വയസ്സിനു താഴെയുള്ള ആൺ മക്കളെയും സ്പോൺസർ ചെയ്യാം.

അതേസമയം 25 വയസ്സ് കഴിഞ്ഞ മകൻ വിദ്യാർഥിയാണെങ്കിൽ പിതാവിന് സ്പോൺസർ ചെയ്യാവുന്നതാണ്. ഇത്തരക്കാർക്ക് ഒരു വർഷത്തേക്കുള്ള വീസയാണ് ലഭിക്കുക. പുതുതായി ജനിക്കുന്ന മക്കൾക്ക് നാല് മാസത്തിനകം (120 ദിവസം) റെസിഡൻസ് പെർമിറ്റ് എടുക്കേണ്ടത് നിർബന്ധമാണ്. ഇതേസമയം ഭാര്യയുടെ മുൻ വിവാഹത്തിലെ മക്കളെയും സ്പോൺസർ ചെയ്യാനുള്ള അനുമതിയുണ്ട്. ഇതിനു കുട്ടിയുടെ യഥാർഥ പിതാവിന്റെ അനുമതിക്കൊപ്പം സുരക്ഷാ തുകയും കെട്ടിവയ്ക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഈ കുട്ടികൾക്ക് ഒരു വർഷത്തേക്കാണ് വീസ ലഭിക്കുക. മാനദണ്ഡം പാലിച്ചാൽ ഓരോ വർഷത്തേക്കുംവീസ പുതുക്കി നൽകും.

ആവശ്യമായ രേഖകൾ

ഭാര്യയുടെയും മക്കളുടെയും പാസ്പോർട്ടിന്റെ കോപ്പി, മെഡിക്കൽ സർട്ടിഫിക്കറ്റ് (18 വയസ്സിനു മുകളിലുള്ളവർക്കു മാത്രം), സ്വന്തം ബിസിനസ് ആണെങ്കിൽ കമ്പനി കരാർ, അല്ലെങ്കിൽ ശമ്പള സർട്ടിഫിക്കറ്റ്, സ്പോൺസർ ചെയ്യുന്നയാളുടെ പാസ്പോർട്ട് കോപ്പി (വീസ പതിച്ചത്), വാടക കരാർ എന്നിവയും ഹാജരാക്കണം. സ്പോൺസറുടെ റെസിഡൻസ് പെർമിറ്റിലാണ് ഭാര്യയുടെയും മക്കളുടെയും താമസാനുമതി രേഖ ബന്ധിപ്പിക്കുക. അതേസമയം സ്പോൺസറുടെ വീസ റദ്ദായാൽ കുടുംബാംഗങ്ങളുടെ വീസകളും റദ്ദാകും. കുടുംബാംഗങ്ങൾക്ക് മറ്റൊരു വീസയിലേക്ക് മാറാനോ രാജ്യം വിടാനോ ആറ് മാസത്തെ സാവകാശവും ലഭിക്കും. എന്നാൽ കുടുംബാംഗങ്ങളുടെ വീസാ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയില്ലെങ്കിൽ സ്പോൺസർക്കു പിഴ ചുമത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...