ഇന്ന് ഇന്റർനാഷണൽ ഹാപ്പിനസ് ദിനം. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ. ഈ ഹാപ്പിനസ് ഡേയിൽ സൗജന്യ ബസ് യാത്രകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റാസൽഖൈമ.
റാസൽഖൈമയിലെ യാത്രക്കാർക്ക് മാർച്ച് 20 ന് ഇന്ന് ബസ് യാത്രകൾ സൗജന്യമായിരിക്കും. അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ച് റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (RAKTA) സിറ്റി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചത്.
എമിറേറ്റിനുള്ളിലെ പൊതു ബസ് ഗതാഗതം നാല് റൂട്ടുകളായാണ് തിരിച്ചിരിക്കുന്നത്.
റെഡ് ലൈൻ: അൽ നക്കീൽ മുതൽ അൽ ജാസിറ അൽ ഹംറ വരെ || അൽ ജാസിറ അൽ ഹംറ മുതൽ അൽ നക്കീൽ വരെ
ബ്ലൂ ലൈൻ: അൽ നക്കീൽ മുതൽ ഷാം ഏരിയ വരെ || ഷാം ഏരിയ മുതൽ അൽ നക്കീൽ വരെ
ഗ്രീൻ ലൈൻ: അൽ നക്കീൽ മുതൽ RAK എയർപോർട്ട് വരെ || RAK വിമാനത്താവളം മുതൽ അൽ നക്കീൽ വരെ
പർപ്പിൾ ലൈൻ: AURAK മുതൽ Manar Mall വരെ || മണർ മാൾ മുതൽ ഔറക്ക് വരെ . ഈ ഓരോ ട്രിപ്പിനും റൈഡർമാർ സാധാരണയായി 8 ദിർഹം ബസ് ചാർജ് നൽകാറുണ്ട്. എന്നാൽ മാർച്ച് 20 ബുധനാഴ്ച സേവനം സൗജന്യമാണ്.