യുഎഇയിലെ സ്വകാര്യ ജോയിൻ്റ്-സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ വനിതകൾ നിർബന്ധമാണെന്ന് പ്രഖ്യാപനം. സാമ്പത്തിക മന്ത്രാലയമാണ് പുതിയ നിയമം പുറപ്പെടുവിച്ചത്. 2025 ജനുവരി മുതൽ പുതിയ നിയമം നടപ്പിലാക്കിത്തുടങ്ങും.
രാജ്യത്തെ സ്വകാര്യ ജോയിൻ്റ്-സ്റ്റോക്ക് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ തീരുമാന പ്രകാരം നിലവിലെ ബോർഡുകളുടെ കാലാവധി അവസാനിച്ചതിന് ശേഷം കുറഞ്ഞത് ഒരു സീറ്റെങ്കിലും സ്ത്രീകൾക്കായി അനുവദിക്കണം. ലിംഗ സന്തുലിതാവസ്ഥ പരിപോഷിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു.
യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡൻ്റ് ഷെയ്ഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ഷെയ്ഖ മോന ഗാനേം അൽ മർറി പറഞ്ഞു.