സൗദിയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവർക്ക് തടവും പിഴയും

Date:

Share post:

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടിയുമായി സൗദി അറേബ്യ. നിയമലംഘകർക്ക് തടവും കനത്ത പിഴയുമാണ് ശിക്ഷയായി ലഭിക്കുകയെന്ന് സൗദി സ്പെഷ്യൽ ഫോഴ്‌സസ് ഫോർ എൻവിറോണ്മെന്റൽ സെക്യൂരിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി.

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവർക്ക് 10 വർഷം വരെ തടവും 30 ദശലക്ഷം റിയാൽ വരെ പിഴയുമാണ് ചുമത്തപ്പെടുക. വന്യജീവികളെ വേട്ടയാടുന്നതും കൊല്ലുന്നതും ഇത്തരം ജീവികളെയോ അവ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള വസ്തുക്കളോ കച്ചവടം ചെയ്യുന്നതും സൗദി പരിസ്ഥിതി നിയമങ്ങൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.

‌ഇത്തരം നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ മക്ക, റിയാദ്, അൽ ശർഖിയ എന്നിവിടങ്ങളിൽ നിന്ന് 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് പ്രദേശങ്ങളിൽ നിന്ന് 999, 996 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. രാജ്യത്തെ പരിസ്ഥിതി നിയമങ്ങളും അതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് സ്പെഷ്യൽ ഫോഴ്‌സസ് ഫോർ എൻവിറോണ്മെന്റൽ സെക്യൂരിറ്റി അധികൃതർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...