കാപ്പിക്കുരുകൊണ്ട് തീർത്ത മനോഹരമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ അതുല്യമായ ഛായാചിത്രം. ഈജിപ്ഷ്യൻ പ്രവാസിയായ ജോർജ്ജ് സോബിയാണ് ഈ കാപ്പികുരുക്കൾ അതിമനോഹരമായി കാൻവാസിൽ ഒട്ടിച്ച് മനോഹരമായ ചിത്രം ചെയ്തെടുത്തത്. രണ്ട് മാസം കൊണ്ടാണ് ഈ ഒരു ചിത്രം തീർത്തെതെന്ന് അദ്ദേഹം പറഞ്ഞു.
“ആദ്യം ചിത്രം തിരഞ്ഞെടുത്തു, പിന്നെ ഡിസൈൻ തയ്യാറാക്കും. ഒരു ചിത്രം വരയ്ക്കുമ്പോൾ കഥാപാത്രങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും ഒരുപാട് വായിച്ചറിയാൻ ശ്രമിക്കുമെന്ന്“ അദ്ദേഹം പറയുന്നു. എല്ലാ യുവാക്കൾക്കും മാതൃകയായതിനാൽ ആണ് ഷെയ്ഖ് മുഹമ്മദിന്റെ ചിത്രം വരയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേൾഡ് ഓഫ് കോഫി എക്സിബിഷനിലാണ് ജോർജ്ജ് തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. “ഷെയ്ഖ് മുഹമ്മദ് ഈ സ്റ്റാൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. യു.എ.ഇ.യിൽ എത്തിയാണ് കോഫി ആർട്ടിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിച്ചത്. കാപ്പിക്കുരു കൊണ്ട് മികച്ച കലാ സൃഷ്ടികൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ അതീവ ശ്രദ്ധപതിപ്പിച്ചു. വർഷങ്ങളായി നിരവധി സാംസ്കാരിക-കലാ പ്രദർശനങ്ങളിൽ ജോർജ്ജ് തന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒരു കോഫി ആർട്ടിസ്റ്റായി ഒമ്പത് വർഷത്തെ പരിചയമുള്ള ജോർജിന്റെ സൃഷ്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞു.