യുഎസ്എസ്ആറും ഗോർബച്ചേവും പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്റ്റ് സിദ്ധാന്തങ്ങളും…

Date:

Share post:

ആരായിരുന്നു യുഎസ്എസ്ആറിന്റെ തകർച്ചക്ക് കാരണം എന്ന് ചോദിച്ചാൽ ഭൂരിപക്ഷ അഭിപ്രായം വിരൽ ചൂണ്ടുന്നത് ഗോർബച്ചേവിനും അദ്ദേഹം നടപ്പിലാക്കിയ പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്റ്റ് തുടങ്ങിയ വിപ്ലവാത്മകമായ നയപരിഷ്കരണങ്ങൾക്കും നേരെയാകും…. തൊണ്ണൂറുകളിലെ സോവിയറ്റ് യൂണിയന്റെ പതനവും ഗോർബച്ചേവെന്ന പേരും ലോകചരിത്രത്തിന്റെ താളുകളിൽ രേഖപെടുത്തപ്പെട്ടതാണ്.

നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയിൽ 1931 മാർച്ച് 2 നാണ് മിഖായേൽ സെർജെയ്വിച്ച് ഗോർബച്ചേവ് ജനിച്ചത്. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറി. 1990-91 കാലയളവിൽ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ്. 1990ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം.

ഗോർബചേവ് എന്ന നേതാവിന് വിശേഷണങ്ങൾ ഏറെയാണ്.
സോവിയറ്റ് യൂണിയനെ ജനാധിപത്യവൽകരിക്കാൻ ശ്രമിച്ച നേതാവ്. പാർട്ടിക്കുളളിൽ തന്നെ വിമർശിക്കപ്പെട്ട നേതാവ്. ലോക രാഷ്ട്രീയത്തിന്റെ തലവര മാറ്റിയ നേതാവ്. ശീതയുദ്ധം അവസാനിപ്പിച്ച ലോകനേതാവ്. പെരിസ്ട്രോയിക്ക, ഗ്ലാസ്നോസ്റ്റ് സിദ്ധാന്തങ്ങളുടെ പിതാവ്.
പാർട്ടി ജനറൽ സെക്രട്ടറിയായി അധികാരമേറ്റയുടൻ ഗോർബച്ചേവ് പ്രഖ്യാപിച്ച നയങ്ങളായിരുന്നു ഗ്ലാസ്നൊസ്റ്റും പെരിസ്ട്രോയിക്കയും.
സമ്പദ്വ്യവസ്ഥയുടെ ‘പെരിസ്ട്രോയിക്ക’ അഥവാ പുനഃസംഘടനയിൽ വിപണിയുടെ ഉദാരവൽക്കരണം പോലെയുള്ള വിപ്ലവകരമായ മാറ്റങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. വിപണി ഉണർന്നാൽ രാജ്യത്ത് സാമ്പത്തിക പുരോഗതി താനേ വന്നുകൊള്ളും എന്ന് കരുതി ഗോർബച്ചേവ്. 1988ൽ സഹകരണ സംഘങ്ങൾ നിയമപ്രകാരം തുടങ്ങാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി ഗോർബച്ചേവ്. ഗ്ലാസ്സ് നോസ്റ്റ് അഥവാ തുറന്ന സമീപനത്തിന്റെ ഭാഗമായി വിദേശ മൂലധന നിക്ഷേപങ്ങൾ സ്വീകരിച്ചു പങ്കാളിത്തതോടെ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം തുടക്കമിട്ടു. ഇതിന്റെ ഭാഗമായി 1990ൽ മോസ്കോയിൽ റഷ്യയിലെ ആദ്യത്തെ മക്ഡൊണാൾഡ്സ് തുറന്നു..

ഗോർബച്ചേവ് അധികാരത്തിലേറുമ്പോൾ സോവിയറ്റ് ഭൂമി അഴിമതിയുടെ മൊത്തവ്യാപാരം ആയിരുന്നു. പൂഴ്ത്തിവെപ്പും, കരിഞ്ചന്തയുമൊക്കെ മാറ്റുക എന്നതിന്റെ ഭാഗമായി സർക്കാരിന്റെ പ്രവർത്തനങ്ങളിലെ ‘ഗ്ലാസ്സ് നോസ്റ്റ്’ നയം വന്നു. തുറന്ന ചർച്ചകൾക്ക് ഇടം ഉണ്ടാക്കി, ഭരണം കൂടുതൽ
ജനാധിപത്യപരമാക്കുക എന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ കടുത്ത വിമർശനങ്ങൾ ഉയർന്നു. പാർട്ടിയിലെ ജംബോ കമ്മിറ്റികളിൽ അംഗങ്ങളുടെ എണ്ണം ഗോർബച്ചേവ് വെട്ടിച്ചുരുക്കിയതോടെ പല വൻ നേതാക്കൾ രാജിവെച്ചു. അഴിമതിക്കെതിരായി ഒരു സന്ധിയില്ലാ സമരമായിരുന്നു ഗോർബച്ചേവ് ലക്ഷ്യമിട്ടത്.

1988 ജൂണിൽ നടന്ന റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പത്തൊമ്പതാം ദേശീയ സമ്മേളനത്തിലാണ് ഗോർബച്ചേവ് ഒന്നിലധികം സ്ഥാനാർത്ഥികൾക്കായുള്ള തെരഞ്ഞെടുപ്പ് എന്ന ആശയം കൊണ്ടുവന്നത്. 1990 മാർച്ചിൽ ആർട്ടിക്കിൾ 6 റദ്ദ് ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യം അവസാനിച്ചു. യൂണിയനിലെ ഏതെങ്കിലും റിപ്പബ്ലിക് കമ്യൂണിസത്തിൽ നിന്നകന്നാൽ സൈനികമായി അത് തടയാം എന്ന ‘ബ്രെഷ്നേവ് ഡോക്രൈൻ’ കൂടി ഗോർബച്ചേവ് റദ്ദാക്കിയത് യുഎസ്എസാറിന്റെ വിഘടനത്തിന് ആക്കാം കൂട്ടി. 1991 മാർച്ച് 11ന് ലിത്വേനിയ ആദ്യം വിട്ടുപോയി.
രാജ്യത്തിനു അകത്തുനിന്ന് മാത്രമല്ല ബോറിസ് യെൽത്സിൻ എന്ന റഷ്യൻ പ്രസിഡന്റ്‌ ആയ സോഷ്യലിസ്റ്റ് നേതാവിന്റെ എതിർപ്പുകളും ഉയർന്നുവന്നു. ഗോർബച്ചേവിനേക്കാൾ വേഗത്തിൽ നാട്ടിൽ വിപ്ലവം കൊണ്ടുവരാനാകും എന്ന് ഉറച്ചു വിശ്വസിച്ചു യെൽത്സിൻ.
ഗോർബച്ചേവിന്റെ കൊട്ടിഘോഷിക്കപ്പെട്ട നയങ്ങൾ പാതിവെന്തവയാണ് എന്നായിരുന്നു യെൽത്സിന്റെ വിമർശനം.

പെരിസ്‌ട്രോ‌യിക്കയും ഗ്ലാസ്‌നോസ്റ്റും പാളിയപ്പോൾ ഒടുവിൽ ഗോർബച്ചേവിനെതിരെ ഒരു അട്ടിമറി നടന്നു. 1991 ഓഗസ്റ്റിലെ പട്ടാള അട്ടിമറിക്ക് പിന്നിൽ ഗോർബച്ചേവ് ഗവണ്മെന്റിനുള്ളിൽ തന്നെയുള്ള യാഥാസ്ഥിതിക വിഭാഗവും പട്ടാളവും കെജിബിയും പൊലീസും തന്നെയായിരുന്നു. സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റായ മിഖായിൽ ഗോർബച്ചേവിനെ വീട്ടുതടങ്കലിൽ ആക്കി. ഇതൊന്നും അദ്ദേഹത്തെ തകർത്തില്ല. ഗോർബച്ചേവിനെ തടവിലാക്കി പട്ടാള അട്ടിമറിയിലൂടെ സോവ്യറ്റ് യൂണിയനെ നിലനിർത്താൻ അവസാനനിമിഷം ശ്രമിച്ച തീവ്ര കമ്മ്യൂണിസ്റ്റുകളെയും ചെറുത്തു തോൽപിച്ചാണ് യെൽസിൻ റഷ്യൻ ജനതയുടെ നായകനായി മാറിയത്.

സ്ഥാനത്യാഗം തന്റെ വിജയമെന്ന് കരുതി ഗോർബച്ചേവ്. മിഖായേൽ ഗോർബെച്ചേവ് ഏഴുവർഷക്കാലത്തെ ഭരണത്തിനൊടുവിലാണ് അറുപതാം വയസിൽ അധികാരം ഒഴിഞ്ഞത്.
1991ലെ ക്രിസ്മസ് ദിനത്തിലായിരുന്നു ആ പ്രഖ്യാപനം. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായും യുഎസ്എസ്ആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന യൂണിയൻ ഓഫ് സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഇല്ലാതായതായും അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത ദിവസം മോസ്കോയിലെ ക്രംലിൻ കൊട്ടാരത്തിനു മുകളിലെ ചൊങ്കൊടി താഴ്ത്തി പ്രസിഡന്റ് ബോറിസ് യെൽസിൻ റഷ്യൻ ഫെഡറേഷന്റെ ത്രിവർണ കോടി ഉയർത്തി. അണുവായുധങ്ങൾ അടക്കം മാരക പ്രഹരശേഷിയുള്ള ഒട്ടേറെ ആയുധങ്ങൾ കൈവശമുള്ള സമൂഹം പരസ്പരം ഭിന്നിച്ച് ഏറ്റുമുട്ടിയാൽ അതുണ്ടാക്കുന്ന ജീവഹാനിയും നാശവും ഏറെയാകുമെന്നത് കൊണ്ട് അധികാരത്തിൽ കടിച്ചുതൂങ്ങി അതുണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചില്ല. സ്ഥാനമൊഴിഞ്ഞതാണ് എന്റെ വിജയം. ചരിത്ര സംഭവങ്ങളുടെ കാൽ നൂറ്റാണ്ട് തികഞ്ഞ വേളയിൽ ഗോർബചേവ് പറഞ്ഞ വാക്കുകൾ ആണിത്. വിമർശകർ ഏറെയുണ്ടായിട്ടും ലോകം സമാധാനത്തിന്റെ നൊബേൽ സമ്മാനം നൽകി ആദരിച്ചത് ഈ മനസ്സിനെയാണ്. USSRന്റെ പ്രസിഡന്റ്‌ ആയി അധികാരമേറ്റെടുത്ത അന്നുതൊട്ടേ അഗ്നിനാളങ്ങൾക്കിടയിലൂടെ നടന്നുനീങ്ങിയ ജീവിതമായിരുന്നു ഗോർബച്ചേവിന്റേത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...