മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം യാത്രാനുമതി നൽകിയില്ല; ലോക കേരള സഭയുടെ സൗദി സമ്മേളനം മാറ്റി

Date:

Share post:

സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനം മാറ്റി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് വിദേശയാത്രക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് സമ്മേളനം മാറ്റിയത്. ഒക്ടോബർ 19, 20, 21 തിയ്യതികളിലാണ് സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നത്.

ലോക കേരള സഭയുടെ ലണ്ടൻ സമ്മേളനത്തിൽതന്നെ സൗദി അറേബ്യയിലെ മേഖലാ സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ജിദ്ദയിലും റിയാദിലും ദമാമിലുമായി നടത്താനിരുന്ന സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സർക്കാർ 2 കോടി രൂപ ഇതിനോടകം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ സമ്മേളനത്തിൽ പങ്കെടുക്കേണ്ട മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കേന്ദ്രം ഇതുവരെ വിദേശയാത്രക്ക് അനുമതി നൽകിയിട്ടില്ല.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സൗദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തിയതി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. മെയ് മാസത്തിൽ അബുദാബിയിൽ നടന്ന നിക്ഷേപസംഗമത്തിൽ പങ്കെടുക്കുന്നതിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കേന്ദ്രം അനുമതി നൽകിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...