പത്താം നാൾ 150 കോടി ക്ലബ്ബിൽ ഇടം നേടി ദി കേരള സ്റ്റോറി 

Date:

Share post:

വിവാദങ്ങൾ സൃഷ്ടിച്ച ബോളിവുഡ് ചിത്രം ‘ദി കേരള സ്റ്റോറി’ 150 കോടി ക്ലബ്ബിൽ ഇടം നേടി. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രം മെയ് അഞ്ചിനാണ് റിലീസ് ചെയ്തത്. പത്താമത്തെ ദിവസമാണ് നേട്ടം. ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി(NBOC) കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം എന്ന നേട്ടം കൂടിയാണ് ‘ദി കേരള സ്റ്റോറി’ സ്വന്തമാക്കിയത്. ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ ആണ് ഒന്നാം സ്ഥാനത്. ‘തു ജൂതി മെയിൻ മക്കാർ’, ‘കിസികാ ഭായ് കിസികി ​​ജാൻ’ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ആദ്യ ആഴ്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം രണ്ടാമത്തെ വാരത്തിലെ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും ഞായറാഴ്ച 23.75 കോടിയും നേടി. തിങ്കളാഴ്ച്ച 10.30 കോടിയും ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യൻ ബോക്സ് ഓഫീസ് നൽകുന്ന കണക്കാണിത്. ആകെ 140.04 കോടിയാണ് ‘ദി കേരള സ്റ്റോറി’ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർ ട്വീറ്റ് ചെയ്തു.

അതേസമയം കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കി. രാഷ്ട്രീയ- സാമൂഹിക രം​ഗത്തുള്ള നിരവധി പേരാണ് സിനിമയ്ക്കെതിരെ രം​ഗത്ത് വന്നിരുന്നത്. പല സ്ഥലങ്ങളിലും ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...